-minister-kt-jaleel

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ തന്റെ ബന്ധുവിനെ നിയമിച്ചെന്ന ആരോപണങ്ങൾ തള്ളി മന്ത്രി കെ.ടി.ജലീൽ രംഗത്തെത്തി. ഇതു സംബന്ധിച്ച് യൂത്ത് ലീഗ് ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ മാനേജർ ഇപ്പോഴും പഴയ കാലത്തെ ലെഡ്ജ‌ർ സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് കിട്ടാക്കടങ്ങൾ വർദ്ദിപ്പിച്ച സാഹചര്യത്തിലാണ് സർക്കാരിന് അടിയന്തിര നിയമനം ആവശ്യമായി വന്നത്.ഏല്ലാ പത്രങ്ങളിലും വിജ്ഞാപനത്തെകുറിച്ചുള്ള വാർത്തകൾ നൽകിയിരുന്നു. ലീഗ് പത്രമായ ചന്ദ്രികയിൽ കൊടുത്ത വാർത്ത തന്നെയാണ് അദ്ദേഹം വായിച്ചു കേൾപ്പിച്ചത്. ആരോപണം ഉന്നയിക്കുന്നവർ ഏറ്റവും കുറ‌ഞ്ഞത് പത്രമെങ്കിലും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. കിട്ടാക്ക‌ടങ്ങൾ കൂടുതലായതിനാൽ ആർ.ബി.ഐ ലൈസൻസ് നൽകില്ല. ഈ സാഹചര്യത്തിലാണ് നിയമനം നടന്നത്. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഏഴു അപേക്ഷകൾ ലഭിച്ചിരുന്നു. അയോഗ്യരായവരെ തിരെഞ്ഞെടുക്കാൻ സാധിക്കാത്തതിനാലാണ് ഇത് സംഭവിച്ചത്. ഡെപ്യൂട്ടേഷൻ വഴിയാണ് നിയമനം നടന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.ബി.ഐ ഉ‌ദ്യോഗസ്തനായ അദീപ് എന്ന വ്യക്തിയെ നിയമിച്ചത് നേരിട്ട് അപേക്ഷ സ്വീകരിക്കുകയായിരുന്നു.

യൂത്ത് ലീഗ് നേതാക്കൾ ശരിയായ പ്രസ്താവനകളല്ല ഉന്നയിക്കുന്നതെന്നും അദ്ദേഹം പറ‌ഞ്ഞു. അനുഭനവ സമ്പത്തുള്ള ഒരാൾ തന്നെ ഈ തസ്തികയിലേക്ക് ആവശ്യമായിരുന്നു.ഈ സാഹചര്യത്തിലാണ് നേരിട്ട് അപേക്ഷ സ്വീകരിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ലഭിക്കുന്ന ഒരുവിധ അലവൻസും ഇദ്ദേഹത്തിന് ലഭ്യമല്ല എന്നും മന്ത്രി അറിയിച്ചു. പ്രസ്താവനകളിൽ തെറ്റാണെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.