വസ്ത്ര ധാരണത്തിന്റെ പേരിൽ സിനിമാ താരങ്ങൾക്ക് ആരാധകരിൽ നിന്നും ഏറെ വിമർശനം ഏൽക്കാറുണ്ട്. നടിമാർക്കാണ് ഈ വിമർശനം കൂടുതലും ഏൽക്കേണ്ടി വരുന്നത്. എന്നാൽ വളരെ നയപരമായി ഇക്കാര്യങ്ങളെ നേരിടുന്നവരാണ് മിക്ക നടിമാരും. കഴിഞ്ഞ ദിവസം നടി അമലാ പോൾ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത ഒരു ചിത്രത്തിനും സമാനമായ ഒരു കമന്റിനെ നേരിടേണ്ടി വന്നു. ഇതിന് താരം നൽകിയ ചുട്ടമറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഇറക്കം കുറഞ്ഞ ഷോർട്സ് ധരിച്ച് വള്ളത്തിൽ ഇരിക്കുന്ന ചിത്രമാണ് അമല പോസ്‌റ്റ് ചെയ്‌തത്. തൊട്ടുപിന്നാലെയെത്തി ആരാധകന്റെ കമന്റ്. താരത്തിന്റെ പാന്റ്സ് എവിടെയെന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. അത് ജോഗിംഗിന് പോയി കണ്ടുപിടിച്ച് തരുമോ എന്നായിരുന്നു താരത്തിന്റെ മറുപടി. കമന്റിട്ടയാൾ കണ്ടംവഴി ഓടിയെന്ന് പറഞ്ഞാൽ മതിയല്ലോ.
നിരവധി പേരാണ് അമലയുടെ ഈ കമന്റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പാന്റ്സ് എവിടെയെന്ന് ചോദിച്ചയാൾ തന്നെ ഒടുവിൽ താരത്തിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്‌തു.