creta

ഹ്യൂണ്ടായ് ക്രേറ്റ 5 സീറ്റിൽ നിന്ന് ഏഴ് സീറ്റിലേക്ക് മാറാനുള്ള ഒരുക്കങ്ങളിലാണ്. ഹോണ്ട സിആർ വിയെ പോലെ സീറ്റ് വർദ്ധിപ്പിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് ഹ്യുണ്ടായ് ക്രേറ്രയുടെയും ശ്രമം. 2020ൽ എത്തുന്ന അടുത്ത ജനറേഷൻ ക്രേറ്റ ഏഴ് സീറ്റുള്ളതായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ലുക്കിലും കാര്യമായ മാറ്റങ്ങളുണ്ടാകും. സ്‌കിഡ് പേറ്റുകളോടെയുള്ള ബമ്പർ, ക്രോമിയം ഗ്രിൽ, പ്രൊജക്ഷൻ ഹെഡ്ലാമ്പുകൾ, എൽ.ഇ.ഡി ഡി.ആർ.എൽ, ഡ്യൂവൽ ടോൺ കളർ എന്നിവയാണ് പ്രത്യേകതകൾ.

ആറു രീതിയിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് സീറ്റുകൾ എന്നിവയാണ് ഇന്റീരിയറിലെ മാറ്റങ്ങൾ. ട്വിൻ എയർബാഗുകളും എ.ബി.എസ് സിസ്റ്റവും വാഹനത്തിലുണ്ടാകും. ടോപ് വേരിയന്റിൽ ആറു എയർബാഗുകളുണ്ടാകും. ഹിൽ അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്‌ട്രോണിക് സ്റ്രബിലിറ്റി കൺട്രോൾ, ചൈൽഡ് സീറ്റ് മൗണ്ടുകൾ, കാമറ എന്നിവയും സുരക്ഷ ഉറപ്പാക്കും. പുതിയ 1.5 ലിറ്റർ ഡീസൽ എൻജിനൊപ്പം പെട്രോൾ എൻജിനിലും പുതിയ ക്രേറ്റ പുറത്തിറങ്ങും.