ertiga

മാരുതി സുസുക്കിയുടെ എം.പി.വിയായ എർട്ടിഗയുടെ പുതിയ മോഡൽ നവംബർ 21ന് ഇന്ത്യയിലെത്തും. ഇന്തോനേഷ്യൻ വിപണിയിൽ വില്പനയ്‌ക്കെത്തിയ മോഡൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാകും ഇവിടേക്ക് വരുന്നത്. മുൻതലമുറയെക്കാർ 90 എം.എം നീളവും 40 എം.എം വീതിയും കൂടുതലുണ്ട്. ഇഗ്!*!നിസ്, ഡിസയർ, ബലേനോ, സ്വിഫ്റ്റ് എന്നീ വാഹനങ്ങളിലുപയോഗിക്കുന്ന ഹെർട്ട്‌ടെക് പ്ലാറ്റ്‌ഫോമിലാണ് നിർമ്മാണം.

ഉൾത്തളത്തിലും പുറത്തും ഗുണപ്രദമായ മാറ്റങ്ങളുണ്ടാകും. ഇന്തോനേഷ്യൻ വിപണിയിൽ പ്രദർശിപ്പിച്ച വാഹനത്തിലെ കെ15 ബി എൻജിനാകും കരുത്തേകുക. 1.5 ലിറ്റർ എൻജിൻ 104 ബി എച്ച് പി പവറും 138 എൻ. എം ടോർക്കും നൽകും.18.06 കിലോമീറ്ററാണ് മൈലേജ്.