ചേരുവകൾ
മുട്ട ................. 3 എണ്ണം
എണ്ണ......................1/4 കപ്പ്
സവാള ...... ഒരെണ്ണം ചെറുതായരിഞ്ഞത്
പച്ചമുളക്.......ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മല്ലിയില............. 3 ടേബിൾ സ്പൂൺ
തക്കാളി .... ഒരെണ്ണം ചെറുതായരിഞ്ഞത്
ഉപ്പ് ....................പാകത്തിന്
മഞ്ഞൾപ്പൊടി, മുളകുപൊടി............. 1 ടീസ്പൂൺ വീതം
ജീരകം, കുരുമുളക് പൊടി, ഉലുവാപ്പൊടി ......അര ടീസ്പൂൺ വീതം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. എണ്ണ തടവിയ ഒരു നോൺസ്റ്റിക്ക് പാത്രത്തിലേക്ക് ഇത് ഒഴിച്ച് എല്ലായിടത്തേക്കും വ്യാപിപ്പിക്കുക. ഇതിൽ മറ്റു ചേരുവകൾ എല്ലാം വിതറി എല്ലാം മുട്ടയിൽ ഉറച്ചാൽ മറിച്ചിടുക. ഏതാനും നിമിഷത്തിന് ശേഷം റോൾ ആക്കി വിളമ്പുക.