അശ്വതി: സുഹൃത്തുക്കളാൽ ധനനഷ്ടം സംഭവിക്കും. പെട്ടെന്നുള്ള കോപം നിമിത്തം അയൽവാസികളുമായി വാക്കുതർക്കത്തിന് സാദ്ധ്യത. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാമെങ്കിലും അധികം കടം വരാം.
ഭരണി: ഉന്നത സ്ഥാനപ്രാപ്തിക്കുള്ള അവസരം. ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവർക്ക് പ്രവേശനം ലഭിക്കും. സുഹൃത്തുക്കൾക്കായി പണം ചെലവഴിക്കും.
കാർത്തിക: രാഷ്ട്രീയ രംഗത്തുള്ളവർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കും. സഹോദരങ്ങൾ തമ്മിൽ സ്വരച്ചേർച്ചക്കുറവ്. ഉന്നതരിൽ നിന്നും അഭിനന്ദന പ്രവാഹമുണ്ടാകും.
രോഹിണി: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനപ്രാപ്തി. എഴുത്തുകാർക്ക് അംഗീകാരം. പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ആത്മാർത്ഥതയുള്ള ജോലിക്കാരെ ലഭിക്കും.
മകയിരം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് നന്മകളുണ്ടാകും. വലിയ പദ്ധതികൾ ഏറ്റെടുക്കും. കുടുംബത്തിൽ നിന്നും പിരിഞ്ഞു താമസിക്കും.
തിരുവാതിര: വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് കാര്യസാധ്യത. ഭാഗ്യാനുഭവങ്ങൾ പലരൂപത്തിലും വന്നുചേരും. പട്ടാളത്തിലോ, പൊലീസിലോ ചേരും. ഉപരിപഠനത്തിനായി വിദേശത്ത് പോകും.
പുണർതം: കുടുംബാഭിവൃദ്ധിയുണ്ടാകും. വിദേശത്ത് ജോലി ലഭിക്കാനുള്ള പരിശ്രമം സഫലമാകും. പുണ്യകർമ്മങ്ങൾ ചെയ്യും. ധനാഭിവൃദ്ധിയുടെ സമയം. ഗൃഹത്തിൽ മംഗളകർമ്മം.
പൂയം: ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ചെയ്തുതീർക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. കർമ്മമേഖലയിൽ തടസങ്ങളുണ്ടാകും. കലാവാസന പ്രകടിപ്പിക്കും. സുഹൃത്തുക്കളാൽ പലവിധ നന്മകളുണ്ടാവും.
ആയില്യം: ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും.
മകം: പല മേഖലകളിൽ കൂടിയും വരുമാനമുണ്ടാകും. വിദ്യാഭ്യാസ പുരോഗതി. സത്യസന്ധമായി പ്രവർത്തിക്കും. പൊതുമേഖലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടം.
പൂരം: ഉദ്യോഗാർത്ഥികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് സാഫല്യമുണ്ടാകും. പുതിയ ഗൃഹത്തിലേക്ക് താമസം മാറും. മന:ക്ളേശത്തിന് സാദ്ധ്യത.
ഉത്രം : ഗൃഹനിർമ്മാണത്തിന് അനുയോജ്യമായ കാലം. ശത്രുദോഷത്തിന് സാദ്ധ്യതയുണ്ട്. ജീവിതമാർഗമായി പുതിയ വഴി തുറന്നു കിട്ടും. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും.
അത്തം: കലാരംഗത്തുള്ളവർക്ക് പ്രശസ്തി. സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതിയവർക്ക് ജോലിസാദ്ധ്യത. കടം വരാനുള്ള സാഹചര്യമുള്ളതിനാൽ പരമാവധി സാമ്പത്തിക അച്ചടക്കം പുലർത്തണം.
ചിത്തിര: വിദ്യാർത്ഥികൾക്ക് നേട്ടങ്ങളുടെ കാലം. ദാനധർമ്മങ്ങൾ ചെയ്യും. കേസുകളിൽ വിജയം. ദാമ്പത്യ കലഹങ്ങൾക്ക് ഒത്തുതീർപ്പുണ്ടായേക്കും.
ചോതി: കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ഉന്നതപദവി. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവുമുണ്ടാകും. മറ്റു മേഖലകളിൽ നേട്ടം പ്രതീക്ഷിക്കാം. സുഹൃത്തുക്കൾ അകലും.
വിശാഖം: വാഹനയോഗത്തിന് സാദ്ധ്യത. അപ്രതീക്ഷിതമായി നല്ല സുഹൃത്തുക്കളെ ലഭിക്കും. തൊഴിൽപരമായി മികച്ച നേട്ടം. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നേട്ടം.
അനിഴം: കലാകാരൻമാർക്ക് പ്രശസ്തി. വ്യാപാരികൾക്ക് പ്രതീക്ഷിച്ചതു പോലെയുള്ള ലാഭം ലഭിക്കില്ല. ഊഹക്കച്ചവടത്തിൽ നഷ്ടമുണ്ടായേക്കാം.
തൃക്കേട്ട : സാഹിത്യകാരൻമാർക്ക് പുരസ്കാരലബ്ധിക്കുള്ള സമയം. ഉന്നതവിദ്യാഭ്യാസത്തിന് തടസം നേരിട്ടേക്കാം. ഏറെക്കാലമായി മനസ്സിൽ സൂക്ഷിക്കുന്ന ആഗ്രഹം സഫലമാകും.
മൂലം: പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഭാര്യയുടെ കുടുംബവുമായി യോജിച്ച് പ്രവർത്തിക്കും. നല്ല സുഹൃത്തുക്കൾ വന്നു ചേരും.
പൂരാടം: സർക്കാരിൽ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. സ്വന്തമായി തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടും. സന്താന സൗഭാഗ്യ ലബ്ധി. കേസുകളിൽ വിജയം.
ഉത്രാടം: സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പുണ്യക്ഷേത്ര ദർശനം സാദ്ധ്യമാകും. ആത്മാർത്ഥതയുള്ള സമീപനം വിജയത്തിന് വഴിയൊരുക്കും.
തിരുവോണം: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. ധനാഭിവൃദ്ധിയുണ്ടാകും. പിതാവുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ബന്ധുജന വിയോഗം മനഃക്ളേശമുണ്ടാക്കും.
അവിട്ടം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ശത്രുക്കൾ അകന്നു പോകും. തൊഴിൽപരമായ മുന്നേറ്റം ജീവിതത്തിൽ ദൃശ്യമാകും. വിവാഹകാര്യത്തിൽ പുരോഗതി.
ചതയം: വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടം. സർക്കാർ ജോലിക്കായി പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്ക് ഉദ്യോഗലബ്ധി. മനഃക്ളേശമുണ്ടാകുന്ന സന്ദർഭങ്ങൾ ഒഴിവാക്കണം.
പൂരുരുട്ടാതി: പെൺമക്കളുടെ വിവാഹം തീരുമാനിക്കും. സ്വന്തം കാര്യങ്ങൾക്ക് ലുബ്ധമായി ചെലവഴിക്കും. വിദേശത്ത് ജോലിക്കായി യാത്രയാകും.
ഉത്രട്ടാതി: തൊഴിൽപരമായി പുരോഗതി പ്രതീക്ഷിക്കാം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. സഹോദരങ്ങളുമായി സ്വരചേർച്ചക്കുറവ്.
രേവതി : തൊഴിൽരംഗത്ത് മികച്ച നേട്ടം. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം. വരവുചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും.