പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ നവനിർമ്മാണത്തിനായുള്ള കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർ നിരവധിയാണ്. എന്നാൽ ആഗസ്റ്റ് മാസം തുക സംഭാവന നൽകി രസീത് കൈപ്പറ്റിയ തന്റെ പേര് സംഭാവന നൽകിയവരുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതായി ശബരിനാഥൻ എം.എൽ.എ ആരോപിക്കുന്നു. ഒക്ടോബർ 23ന് നൽകിയ വിവരാവകാശ മറുപടിയിലാണ് ശബരീനാഥനുൾപ്പെടെയുള്ള ജനപ്രതിനിധികളുടെ പേര് വിട്ട്‌പോയത്. ഇത് ദുരന്തമുഖത്തും ഇടതു സർക്കാർ കാട്ടുന്ന നിരുത്തരവാദപരമായ ഭരണനിർവഹണത്തിന്റെ പ്രതിഫലനം ആണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഉമ്മൻ ചാണ്ടിയടക്കമുള്ള എം.എൽ.എമാരുടെ അവസ്ഥ ഇതാണെങ്കിൽ ചെറുതും വലുതുമായി നൽകിയ തുകയെ കുറിച്ച് ഓർത്ത് ഓരോ പൗരനും തന്റെ സംഭാവനയുടെ നാൾവഴി തേടി ഇറങ്ങേണ്ടുന്ന അവസ്ഥ ഉണ്ടാകുമോ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഗസ്റ്റ് മാസം വ തന്നെ തുക സംഭാവന ചെയ്ത ഞാൻ ഉൾപ്പെടെ ഉള്ള ജനപ്രതിനിധികളുടെ പേരുകൾ ഒക്ടോബർ 23ന് നൽകിയ വിവരാവകാശ മറുപടിയിൽ സർക്കാരിന്റെ പട്ടികയിൽ ഇടം പിടിക്കാത്തതു ഈ വൻ ദുരന്തമുഖത്തും ഇടതു സർക്കാർ കാട്ടുന്ന നിരുത്തരവാദപരമായ ഭരണനിർവഹണത്തിന്റെ പ്രതിഫലനം ആണ്.
ങഘഅ മാരുടെ ശമ്പള അക്കൗണ്ടിൽ നിന്നുള്ള ട്രഷറി ചെക്ക് ആഗസ്റ്റ് മാസം തന്നെ നേരിട്ട് സെക്രെട്ടറിയേറ്റിൽ ധനകാര്യ വകുപ്പിന്റെ ഫൺഡസ് വിഭാഗത്തിൽ ഇങഉഞഎ അക്കൗണ്ടിൽ നൽകുകയും ആയതിന്റെ രസീത് കൈപ്പറ്റുകയും ചെയ്തതാണ്. ഇതുപോലെ ഔദ്യോഗികമായ വഴികളിലൂടെ സംഭാവന നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ അവസ്ഥ ഇതാണെങ്കിൽ ഇങഉഞഎലേക്ക് ചെറുതും വലുതുമായി നൽകിയ തുകയെ കുറിച്ച് ഓർത്തു ഓരോ പൗരനും തന്റെ സംഭാവനയുടെ നാൾവഴി തേടി പോകേണ്ടതുണ്ടോ എന്നു കൂടി സർക്കാർ വിശദീകരിക്കേണ്ടതുണ്ട്.