തിരുവനന്തപുരം: മൂന്നാം ദേശീയ ആയുർവേദ ദിനാഘോഷത്തോടനുബന്ധിച്ച് നാഷണൽ ആയുഷ് മിഷനും തിരുവനന്തപുരം ജില്ലാ ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സർക്കാർ / എയ്ഡഡ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ആയുർവേദത്തിലൂടെ ആരോഗ്യം' എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ദേശീയ ആയുർവേദ ദിനമായ ഇന്ന് ആരംഭിക്കുന്ന ക്വിസ് മത്സരത്തിന്റെ ജില്ലാതല ഫൈനൽ ഡിസംബർ 12ന് നടത്തും. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരത്തിൽ വിജയിക്കുന്നവരെ ഉൾപ്പെടുത്തി ജില്ലാടിസ്ഥാനത്തിൽ വീണ്ടും മത്സരം നടത്തിയാണ് ജില്ലാതല വിജയികളെ കണ്ടെത്തുന്നത്. സ്കൂൾ,ജില്ലാതല വിജയികൾക്ക് അവാർഡും സർട്ടിഫിക്കറ്റും നൽകും. ആയുഷ് ക്ലബ്, ആയുർവേദ ബോധവല്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിക്കും. സ്കൂളുകൾ 9447963481,8893361712 നമ്പരിൽ ബന്ധപ്പെടണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന സ്കൂളുകൾക്ക് മുൻഗണന.