തിരുവനന്തപുരം: ഭവന വായ്പകൾ, അസറ്റ് ആൻഡ് വെൽത്ത് മാനേജ്‌മെന്റ്, റീട്ടെയ്ൽ, ഇൻസ്റ്റിറ്റ്യൂഷണൽ ബ്രോക്കിംഗ്, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, റിയൽറ്റി സർവീസസ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന കോർപ്പറേറ്റ് സ്ഥാപനമായ ഐ.ഐ.എഫ്.എൽ ഹോൾഡിംഗ്സിന്റെ ബ്രോക്കിംഗ്, ഡിസ്ട്രിബ്യൂഷൻ വിഭാഗമായ, ഐ.ഐ.എഫ്.എൽ സെക്യൂരിറ്റീസിന് അന്താരാഷ്ട്ര അവാർഡ്. ദുബായിൽ നടന്ന ഇന്ത്യ എക്കണോമിക് ഫോറം സമ്മേളനത്തിൽ ഐ.ഐ.എഫ്.എൽ എൻ.ആർ.ഐ ബിസിനസ് ഹെഡ് ധർമേഷ് ദേശായി അവാർഡ് ഏറ്റുവാങ്ങി. പ്രവാസികൾക്കുള്ള മികച്ച നിക്ഷേപ സേവനങ്ങൾക്ക് നൽകുന്ന അംഗീകാരമായ, ബെസ്റ്റ് ഫിനാൻഷ്യൽ അഡ്വൈസറി സർവീസസ് ഫോർ എൽ.ആർ.ഐ.എസ് അവാർഡാണ് ലഭിച്ചത്.
ഫോട്ടോ... ദുബായിൽ നടന്ന ഇന്ത്യ എക്കണോമിക് ഫോറം സമ്മേളനത്തിൽ ഐ.ഐ.എഫ്.എൽ എൻ.ആർ.ഐ ബിസിനസ് ഹെഡ് ധർമേഷ് ദേശായി അവാർഡ് ഏറ്റുവാങ്ങുന്നു