കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടേന്തി നെഞ്ചോട് അയ്യപ്പവിഗ്രഹം ചേർത്ത് നിൽക്കുന്ന ഭക്തനെ പൊലീസ് ചവിട്ടുന്ന ചിത്രങ്ങൾ രാജ്യമൊട്ടാകെ വൈറലാകവെ അവ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നത് പിൻവലിച്ചു. രാജേഷ് കുറുപ്പ് എന്ന ആർ.എസ്.എസ് പ്രവർത്തകനാണ് ഈ ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തതിരുന്നത്. മിഥുൻ കൃഷ്ണ എന്ന സുഹൃത്തിന്റെ ഒരു ഫോട്ടോഷൂട്ടിൽ ഭാഗമായി എടുത്ത ചിത്രങ്ങളാണിത് എന്നാണ് വിശദീകരണം. രാജേഷ് കുറുപ്പ് തന്നെയാണ് ഇതിൽ അയ്യപ്പഭക്തനായി അഭിനയിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ ആയ്യപ്പവിഗ്രഹവുമായി നിൽക്കുന്ന ഭക്തനെ പൊലീസ് നെഞ്ചത്ത് ചവിട്ടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ഭക്തന്റെ കഴുത്തിൽ അരിവാൾ വയ്ച്ചിരിക്കുന്നു. രണ്ടാം ചിത്രത്തിൽ മിഥുൻ കൃഷ്ണ ഫോട്ടോഗ്രഫി എന്ന വാട്ടർമാർക്ക് വ്യകതമായി കാണാം. ചിത്രങ്ങൾ വിവാദമായതോടെ രാജേഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് ചിത്രം പിൻവലിക്കുകയായിരുന്നു.
ഉത്തരേന്ത്യയിൽ ഉൾപ്പെടെ രാജ്യമൊട്ടാകെ അയ്യപ്പഭക്തനെ പൊലീസ് മർദ്ദിക്കുന്നു എന്ന തരത്തിലായിരുന്നു ഈ ചിത്രം ഉപയോഗിച്ചുള്ള പ്രചരണം. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ നവമാദ്ധ്യമങ്ങളിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആൾക്കാർ ഈ ചിത്രം പങ്കു വയ്ച്ചു. ആം ആദ്മി എം.എൽ.എ കപിൽ മിശ്ര വിശ്വാസത്തിനെതിരെയുള്ള അടിച്ചമർത്തലിനെ ഈ ഭക്തൻ പേടിക്കുന്നില്ല എന്ന ശീർഷകത്തോടെയാണ് ചിത്രം പങ്കു വയ്ച്ചത്.
In the eyes of this devotee
— Kapil Mishra (@KapilMishra_IND) November 2, 2018
There is No Fear of brutality
There is No fear of oppression
This is the Power of Faith#Sabarimala #Ayyappa pic.twitter.com/F1MNrRVAvw
എന്നാൽ ചിത്രം വ്യാജമാണെന്ന് തെളിയിച്ചു കൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. അതിനിടെ രാജേഷ് കുറുപ്പ് ആർ.എസ്.എസിന്റെ യൂണിഫോം ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്തിറങ്ങി. നുണപ്രചാരണം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് പരക്കെ പ്രതിഷേധമുയർന്നതോടെ രാജേഷിന്റെ പ്രൊഫൈലിൽ നിന്ന് ചിത്രം നീക്കം ചെയ്തു.
Today's fake news by Sangh Parivar is out.
— Advaid (@Advaidism) November 3, 2018
A Malayali Sanghi named Rajesh Kurup (രാജേഷ് കുറുപ്പ് ശ്രീകല്യാണി) did a photoshoot few days ago with an Ayyappan Idol. Photo shows him getting attacked.
Now North Indian Sanghis including rebel AAP MLA Kapil Mishra are peddling lies. pic.twitter.com/1VEgvQxhUH