china-accident

ബെയ്ജിംഗ് : ചൈനയിൽ ട്രക്ക് നിയന്ത്രണംവിട്ട് ടോൾ ബൂത്തിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ ഇടിച്ചുകയറി 15 പേർ മരിച്ചു. 44 പേർക്ക് ഗുരുതരമായ പരിക്കേറ്റു. വടക്കു പടിഞ്ഞാറൻ ചൈനയിലെ ലാൻസൗവിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.


ലാൻസൗവിലെ എക്സ്പ്രസ് വേയിലെ ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ട്രക്ക് ടോൾബൂത്തിന് സമീപം നിർത്തിയിട്ടിരുന്ന 31 കാറുകളിലേക്ക് ഇടിച്ചുകയറി. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടമുണ്ടായ പാതയിലൂടെ ഈ ഡ്രൈവർ ആദ്യമായാണ് വാഹനം ഓടിക്കുന്നതെന്നാണ് പൊലീസിന്റെ ഭാഷ്യം.
കഴിഞ്ഞയാഴ്ച ബസ് ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ അടിപിടിക്കിടെ ബസ് നദിയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചിരുന്നു.