sabarimala

1. ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നട നാളെ തുറക്കാൻ ഇരിക്കെ, മാദ്ധ്യമങ്ങൾക്ക് ഇന്നും പമ്പയിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല. നട തുറക്കാത്തതിനാൽ നിലയ്ക്കലിന് അപ്പുറത്തേക്ക് കടത്തി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഐ.ജി അശോക് യാദവ്. പ്രതികരണം, ശബരിമലയിൽ നടന്ന പൊലീസ് യോഗത്തിന് ശേഷം. ശബരിമലയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ചടങ്ങുകൾ നടക്കും എന്ന പ്രഖ്യാപനവുമായി സർക്കാർ. ആക്ടിവിസ്റ്റുകൾക്ക് പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല എന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ.


2. സന്നിധാനത്തേക്ക് പോകാൻ സ്ത്രീകൾ ആരും ഇതുവരെ സർക്കാരിനെ സമീപിച്ചിട്ടില്ല. സർക്കാരിന്റെ ലക്ഷ്യം വിശ്വാസികൾക്ക് പൂർണ്ണ സുരക്ഷ ഒരുക്കുക എന്നത്. ശബരിമലയിൽ മാദ്ധ്യമങ്ങൾക്ക് വിലക്കില്ലെന്നും മാദ്ധ്യമങ്ങൾക്ക് വില കൽപ്പിക്കുന്ന സർക്കാരാണിത് എന്നും കടകംപള്ളി. പ്രതിഷേധക്കാരെ തടയാൻ നിയന്ത്റണവും നിരീക്ഷണവും കടുപ്പിച്ച് പൊലീസും രംഗത്ത്. വനിതാപ്രതിഷേധക്കാർ സന്നിധാനത്ത് എത്തിയാൽ, വനിതാ പൊലീസിനെ മലകയറ്റാൻ തീരുമാനം. 400 ലേറെ പ്രതിഷേധക്കാരെ തടയാൻ ഫോട്ടോകളും കൈമാറിയിട്ടുണ്ട്


3. പ്രതിഷേധക്കാരായ വനിതകൾ സന്നിധാനത്ത് എത്തിയാൽ തടയുന്നതിനായിട്ടാണ് വനിതാ പൊലീസിനെ നിയമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ 50 വയസ് കഴിഞ്ഞ 32 വനിത പൊലീസ് ഉദ്യോഗസ്ഥരോട് തയ്യാറായി നിൽക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ശബരിമല ദർശനത്തിനായി യുവതികൾ ആരും സുരക്ഷ ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്.പി. നാളെ വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. ഭക്തർക്ക് സുഗമമായി ദർശനം നടത്താനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് എന്ന് കളക്ടർ പി.ബി നൂഹ്. വിശ്വാസികൾക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും പത്തനംതിട്ട കളക്ടർ പറഞ്ഞു


4. ബന്ധുനിയമന വിവാദത്തിൽ വീണ്ടും വിശദീകരണവുമായി മന്ത്റി കെ.ടി ജലീൽ. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങളും വെളിപ്പെടുത്താൻ തയ്യാറെന്ന് മന്ത്റി. വിജിലൻസ് ക്ലിയറൻസ് വേണ്ടത് സ്ഥാപന മേധാവിക്ക് മാത്രം. കെ.ടി അദീപിന് നിയമനം നൽകിയത് അപേക്ഷകരിൽ യോഗ്യതയുള്ള ഏക വ്യക്തി എന്ന നിലയിൽ എന്നും വിശദീകരണം


5. മുഖ്യമന്ത്റി തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്റി. ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വരുന്നതിൽ തെറ്റില്ലെന്നും ജലീൽ. വിശദീകരണവുമായി മന്ത്റി വീണ്ടും രംഗത്ത് എത്തിയത് അപേക്ഷകരായ ഏഴ് പേരുടെയും യോഗ്യത പുറത്ത് വിടണം എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ വെല്ലുവിളി നടത്തിയതിന് പിന്നാലെ. ജനങ്ങളെ കെ.ടി ജലീൽ കബളിപ്പിക്കുന്നു. യോഗ്യതയുള്ള അപേക്ഷകർ ഇല്ലെന്ന വാദം തെറ്റെന്നും ഫിറോസ്


6. പേഴ്സണൽ സ്റ്റാഫിലെ നിയമനം പോലെ അല്ല മൈനോരിറ്റി ബോർഡിലേക്കുള്ള നിയമനം. നിയമനത്തിന് വിജിലൻസ് ക്ലിയറൻസ് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ലോൺ അടയ്ക്കാത്ത ലീഗുകാരുണ്ടെങ്കിൽ നടപടി എടുക്കണം. മന്ത്റി ജലീൽ അധികാരത്തിൽ തുടരാം എന്ന് വിചാരിക്കേണ്ട എന്നും പി.കെ. ഫിറോസ്


7. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് പരസ്യ ആഹ്വാനവുമായി കേന്ദ്ര മന്ത്റിമാർ. രാമക്ഷേത്ര നിർമ്മാണം ആർക്കും തടയാൻ ആവില്ലെന്ന് ഉമാഭാരതി പ്രഖ്യാപിച്ചപ്പോൾ, ആവശ്യമെങ്കിൽ ക്ഷേത്ര നിർമ്മാണത്തിനായി നിയമ നിർമ്മാണം നടത്തും എന്ന് നിയമ സഹമന്ത്റി പി.പി ചൗധരി. ഇപ്പോൾ നിലനിൽക്കുന്നത് 1992-ന് സമാനമായ സാഹചര്യം എന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ്


8. കേന്ദ്രമന്ത്റിമാരും ബി.ജെ.പി നേതാക്കളും ക്ഷേത്ര നിർമ്മാണത്തിന് ആഹ്വാനവുമായി രംഗത്ത് എത്തിയത്, അയോധ്യ തർക്ക ഭൂമി കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി നീട്ടി വച്ച സാഹചര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരണം എന്ന് ആർ.എസ്.എസ് ആവശ്യപ്പെട്ടതിന് പിന്നാലെ. രാമക്ഷേത്ര നിർമ്മാണം ഡിസംബറിൽ തുടങ്ങും എന്ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്


9. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയിൽ എത്തുമ്പോൾ മുഖ്യമന്ത്റി യോഗി ആദിത്യനാഥ് രാമ പ്രതിമ നിർമ്മിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തും എന്നാണ് റിപ്പോർട്ടുകൾ. രാമക്ഷേത്ര നിർമ്മാണത്തിന് തടസങ്ങൾ ഉണ്ടെങ്കിലും രാമ പ്രതിമ നിർമ്മിക്കുന്നതിൽ നിന്ന് ആർക്കും തടയാൻ ആവില്ലെന്ന് ഉപമുഖ്യമന്ത്റി കേശവ് പ്രസാദ് മൗര്യയും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു