ലോക ഭരണകൂടങ്ങൾക്ക് നമ്മുടെ ജീവിതത്തിലെ പ്രാധാന്യം ഇന്റർനെറ്റിനു കുറക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷെ, ഇപ്പോൾ ഇല്ലാത്ത എന്നാൽ വളരെ ആവശ്യമായ ഒരു കാര്യം വിശ്വസിക്കാവുന്ന ഒരു ഇ കാഷ് ആണ്. ഇങ്ങനെയാണ് പ്രമുഖ സാമ്പത്തികവിദഗ് ദ്ധൻ മിൽട്ടൺ ഫ്രീഡ്മാൻ ബിറ്റ്‌കോയിൻ എന്ന വിനിമയ ഉപാധിയെപ്പറ്റി വർഷങ്ങൾക്കു മുൻപ് പ്രവചിച്ചത്.

ഇ കാഷ് വന്നു, കണ്ടു, കീഴടക്കി. കുറച്ചു സമയത്തേക്ക് എല്ലാവരെയും വിസ്മയിപ്പിച്ചും വശീകരിച്ചും ഇപ്പോൾ ഇതാ വിടപറയാൻ തയ്യാറെടുക്കുന്നു. ഇന്ത്യയിൽ ബിറ്റ്‌കോയിൻ പോലുള്ള പ്രതേകിച്ചു ഇന്റർനെറ്റ് വഴി വിനിമയം നടത്തുന്ന രഹസ്യ നാണയങ്ങൾക്കു മൊത്തം വിലക്കുകൽപിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. സുപ്രീം കോടതിയിൽ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകളും സർക്കാരും തമ്മിൽ ഏറ്റുമുട്ടി വിധിവരുന്നതോടെ രാജ്യത്തെ ബിറ്റ്‌കോയിന്റെ ഭാവി തീരുമാനമാകും മിക്കവാറും അത് പൂർണമായ നിരോധനത്തിൽ കലാശിക്കും.

ഇതുകൊണ്ടു ഈ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ?

ആദ്യം എന്താണ് ബിറ്റ്‌കോയിൻ എന്ന് നോക്കാം ഇതിനു രണ്ട് പ്രധാന വശങ്ങൾ ഉണ്ട്. ഒന്ന് ടോക്കൺ അല്ലെങ്കിൽ ഒരു ചെറിയ കോഡ്. അതാണ് നിങ്ങളുടെ ഈ ഡിജിറ്റൽ നാണയത്തിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന ലീഗൽ ടെൻഡർ മണി പോലെ, ഇത് നിങ്ങൾക്ക് ആ തുകയ്ക്ക് ഉതകുന്ന അവകാശം നൽകുന്നു. രണ്ടാം ഭാഗം പ്രോട്ടോക്കോൾ അല്ലെങ്കിൽ പെരുമാറ്റച്ചട്ടം. ഇതൊരു വലിയ നെറ്റ്‌വർക്ക് ആണ്. എല്ലാ ഉപയോക്താക്കളും ഈ ചട്ടം കൈയിൽ വച്ച് ആരുടെ കൈയി​ൽ എത്രയുണ്ട് എന്ന് മനസിലാക്കുന്നു.

വിനിമയ സമയത്ത് ഇതിനൊരു ആർ. ബി​. ഐ പോലുളള അധികാരികൾ ഇല്ല. ഇത് പ്രിന്റ് ചെയ്യപ്പെടുന്നില്ല. പകരം, ഒരു ഫ്രീ സോഫ്റ്റ് വെയർ ഉപയോഗിച്ചു, ഉപയോഗിക്കുന്നവരുടെ കംപ്യൂട്ടറുകളിൽ ശേഖരിക്കുന്നു. തീർത്തും ഇലട്രോണിക് രൂപത്തിൽ.

ഫലം ബ്രെയി​ൻ ഡ്രെയി​ൻ

ഇത് വിലക്കുന്നതോടെ ഇന്ത്യക്കു സംഭവിക്കാൻ പോകുന്നത് വലിയ ഒരു 'ബ്രെയിൻ ഡ്രെയിൻ'ആകും എന്നാണ് പല വിദഗ്ധരും കണക്കാക്കുന്നത്. ചുരുക്കത്തി​ൽ സർഗശക്തിയുമുള്ളവരെ രാജ്യത്തിൻ നഷ്ടപ്പെടാം. ബിറ്റ്‌കോയ്ൻ പ്രവർത്തിക്കുന്ന ബ്ലോക്ക് ചെയിൻ (എല്ലാ ഇടപാടുകളും സൂക്ഷിക്കപ്പെടുന്ന നശിപ്പിക്കുവാനാകാത്ത ഒരു ഡിജിറ്റൽ ലെഡ്ജർ) എന്ന ജൈവവ്യവസ്ഥയ്ക്ക് അനേകം ഡെവലപ്പർ, സർവീസ് നൽകുന്നവർ, ഒരുപാട് കമ്പനികൾ എന്നിവർ വേണം.


ഇത് വളരുംതോറും ഇതിൽ നിന്നുമുള്ള വൈദഗ് ദ്ധ്യം മറ്റുപല മേഖലകളിലും ഒരു രാജ്യത്തിന് ഉപകാരമായേക്കാം. പക്ഷെ, പല എക്സ്‌ചേഞ്ചുകളും ഇതിനകം പ്രവർത്തനം നിർത്തിവയ്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തു കഴിഞ്ഞു. പുതിയ താവളങ്ങൾ തായ്‌ലാൻഡ് മുതൽ സ്വിറ്റ്‌സർലൻഡ് വരെ ആണ്. ഇങ്ങനെ തുടർന്നാൽ അതിന്റെ നഷ്ടം ഇന്ത്യക്കാണ്.

ഇതിനുമുൻപ് ഇന്ത്യൻ സ്റ്റാർട്ട്അപ്പ് നയത്തിൽ ഉണ്ടാക്കിയ വൈകല്യങ്ങൾ കാരണം, ഒരുപാടു കമ്പനികൾ അയർലൻഡ് മുതലായ രാജ്യങ്ങൾ നൽകിയ നികുതിയിളവുകളിൽ വീണു അങ്ങോട്ട് ചേക്കേറിക്കഴിഞ്ഞു. ഇത്, അടുത്തതാകാം. മോഡി സർക്കാരിന്റെ ടെക്‌നോളജി ഫ്രണ്ട്‌ലി നയങ്ങളും ബിസിനസ് ചെയ്യാനുള്ള ലളിതമായ നിയമങ്ങൾ നടപ്പാക്കാനുള്ള വ്യഗ്രതയും ഒരു വശത്തു നടക്കുമ്പോൾ, മറുവശത്തു ഈ കൂട്ട പ്രവാസവും നടക്കുന്നു.

കഴിഞ്ഞ ബഡ് ജറ്റ് സമയത്ത് കേന്ദ്രസർക്കാർ ക്രി​പ്റ്റോ കറൻസി (ബിറ്റ്‌കോയിൻ പോലുള്ള രഹസ്യ പണം) അനുവദിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. എന്നാലും, ബ്ലോക്ക് ചെയിൻ ടെക്‌നോളജി സർക്കാരിനെ വല്ലാതെ ആകർഷിച്ചു എന്നത് സത്യം. സ്പഷ്ടവും സുതാര്യവും ആയ ഇത് മോദി സർക്കാരിന്റെ 'ഡിജിറ്റൽ ഇക്കോണമി'എന്ന സ്വപ്നത്തിൽ വലിയ പങ്കുവഹിക്കും എന്ന് വ്യക്തം. ആരുടെ കൈയിൽ എന്തുണ്ടെന്നും ആർ ആർക്കു എന്തുകൊടുത്തെന്നും വ്യക്തം. പ്രശ്‌നം സർക്കാരിനോ റിസർവ് ബാങ്കിനോ ഇതിൽ കൈ കടത്താനാവില്ല. അത് പോലെ നോട്ട് വിലക്കൽ പോലുള്ള കടുത്ത നടപടികൾ സാദ്ധ്യമല്ല.

ഇതേത്തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ബാങ്കുകളെയും മറ്റു പേയ്‌മെന്റ് ഗേറ്റ് വെയ്‌സ് നല്കുന്നവരോടും ബിറ്റ്‌കോയിൻ പോലുള്ള 'നിഗൂഢ പണങ്ങൾക്ക്' യാതൊരു സഹായവും ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ, കോയ്‌നസെകുർ എന്ന സ്ഥാപനത്തിന് 19 കോടിയുടെ നഷ്ടം ഒരു ആഭ്യന്തരമായ തട്ടിപ്പുവഴി നഷ്ടപ്പെട്ടു. അതോടെ, കൂടുതൽ എതിർപ്പ് ഉയർന്നു.

തുടർന്നു, കഴിഞ്ഞ ജൂലായി​ൽ ബാങ്കുകൾ ഇങ്ങനെയുള്ള പ്രവർത്തനങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു. പുതിയ നിക്ഷേപകരോ കൂടുതൽ നിക്ഷേപങ്ങളോ ഇല്ലാതായി. റിസർവ് ബാങ്കിന്റെ സെകുലർ പ്രകാരം 'വിലക്ക്' എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. പക്ഷെ, ഈ രഹസ്യനാണയത്തിൽ കൈമാറ്റം നടത്താൻ ബാങ്കുകൾ മുതലായ സ്ഥാപങ്ങൾക്കു പാടില്ല. തുടർന്ന് ബിറ്റ്‌കോയിൻ പോലുള്ള എക്‌സ്ചഞ്ചുകൾ സുപ്രീം കോടതിയെ സമീപിച്ചു പരാതിനൽകി. ഇതോടെ ബ്ലോക്ക് ചെയിൻ എന്ന ടെക്‌നോളജി കൂടുതൽ വളർത്തിയെടുക്കാൻ കഴിയില്ല എന്നും ഉറപ്പായി.

പക്ഷെ, റിസർവ് ബാങ്ക് ഒഫ് ഇന്ത്യക്കു ഒരു വെർച്വൽ കറൻസി നയമോ അതു നോക്കാനുള്ള ഒരു കമ്മിറ്റിയോ ഇല്ല എന്ന് വ്യക്തമാണ്. ഇതുവരെ ഉള്ളതെല്ലാം കേന്ദ്ര സർക്കാരിന്റെ സമിതികളാണ്. 2017ൽ കേന്ദ്രസർക്കാർ വക സുബാഷ് ഗാർഗ് സമിതി അടുത്തുതന്നെ അതിന്റെ റിപ്പോർട്ട് നൽകും. ഡ്രാഫ്റ്റ് ആയ ഇത് പഠിച്ചു പാർലമെൻറിൽ അവതരിപ്പിക്കാൻ സമയം ഇനിയും എടുക്കാം. അതിനുളിൽ ഇന്ത്യൻ ഡെവലപ്പേഴ്‌സ് മുഴുവനായി രാജ്യം വിടാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട്. ഈ വിലക്ക് നടപ്പാക്കാനുള്ള ഉദ്ദേശം ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലോ മറ്റു രാജ്യങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിലോ അല്ല എന്ന് വ്യക്തം.

പ്രമുഖ എക്‌സ്‌ചേഞ്ചുകളിൽ ഒന്നായ സിബ്‌പേയ് സെപ്റ്റംബറിൽ തന്നെ അടച്ചുപൂട്ടി. പിന്നീട് ഈ സ്ഥാപനം മാൾട്ടയിൽ ഒരു ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു. മറ്റുള്ളവ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ആർ.ബി.ആയുടെ 'വിലക്ക്' വന്നതോടെ, എക്‌സ്‌ചേഞ്ചുകൾ അവരുടെ നിക്ഷേപകർക്ക് ഒരു ഉറപ്പു കൊടുത്തു നിങ്ങൾക്ക് എല്ലായ്‌പ്പോഴും ബിറ്റ്‌കോയിൻ കൈമാറ്റം ചെയ്യാൻ സാധിക്കും അവരവരുടെ സ്വകാര്യ കീ ഉപയോഗിച്ചു. മൊത്തമായി വിലക്ക് വന്നത്, നിങ്ങൾക്ക് സ്വന്തം അക്കൗണ്ടിന്റെ നിയന്ത്രണം പൂർണമായി കിട്ടും.

ബി​റ്റ് കോയി​ന്റെ നി​ഗൂഡ സൗന്ദര്യം
ബിറ്റ്‌കോയ്‌ന്റെ നിഗൂഢതയാണ് അതിന്റെ ആകർഷത. ഒരു സാധാരണ നിക്ഷേപകൻ എന്ന നിലക്ക് നിങ്ങൾക്ക് ഇപ്പോൾ ആ അവസരം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി, ഏതെങ്കിലും വഴിക്കു ചെയ്താണ്, അതറിയുന്ന നിമിഷം നിങ്ങളുടെ അക്കൗണ്ട് റദ്ദു ചെയ്യപ്പെടും. പക്ഷെ, ലോകം ഇതിനെ കാണുന്നത് ഇപ്പോഴും വേറൊരു കണ്ണ് കൊണ്ടാണെന്നതാണ് യാഥാർത്ഥ്യം.

ഞെട്ടി​ക്കുന്ന സാന്നി​ദ്ധ്യം

2009ൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ബിറ്റ്‌കോയിൻ, 2017 ആദ്യപകുതിവരെ 4000 ഡോളർ വിലയിൽ ഒതുങ്ങിക്കൂടിയിരുന്നു. പിന്നീട് അടുത്ത ആറു മാസങ്ങളിൽ 20,0000 ഡോളർ വരെ എത്തി ലോകത്തെ ഞെട്ടിപ്പിച്ചു. തുടർന്ന്, വിലകുറഞ്ഞെങ്കിലും ലോകവിപണി വളരെയധികം നിരീക്ഷിക്കുന്ന ഒരു ഉപാധിയായി മാറി. ചിക്കാഗോ മെർക്കന്റിൽ എക്‌സ്‌ചേഞ്ചിൽ ഫ്യൂച്ചേഴ്‌സ് വിഭാഗത്തിൽ ലിസ്റ്റിംഗ് നടത്തിയതോടെ, ബിറ്റ്‌കോയിന്റെ വളർച്ച ഉയർന്നു. ഇപ്പോഴും, ലോകമെമ്പാടും വലി​യ സ്ഥാപനങ്ങളായ ജെ പി മോർഗൻ, ബ്ലാക്ക് റോക്ക് എന്നിവ അതീവ താത്പര്യത്തോടെയാണ് ഇതിനെ കാണുന്നത്.

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ആയി ഇത് മാറാൻ ഉള്ള സാധ്യതയും കൂടുതലാണ്. ഇതിന്റെ വിലയറിയാവുന്ന, വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അനേകം ബിറ്റ്‌കോയിൻ സുവിശേഷകർ സർക്കാരുകളെയും റിസർവ് ബാങ്കുപോലുള്ള അതാതു ബാങ്കിംഗ് അധികാരികളെക്കണ്ടു ഇതിനുവേണ്ടി വാദിക്കുകയാണ്.