കൊച്ചി: മൂന്നാം പാദത്തിൽ സ്വർണത്തിന്റെ ആവശ്യകതയിൽ നേരിയ വർദ്ധന രേഖപ്പെടുത്തിയെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ ഡിമാൻഡ് ട്രെൻഡ്‌സ് ഡാറ്റ വ്യക്തമാക്കി. ഉപയോക്താക്കളുടെ ആവശ്യകതയിൽ 13 ശതമാനം
വർദ്ധനയുണ്ടായപ് പോൾ ആകമാന ആവശ്യകതയിൽ ഒരു ശതമാനം മാത്രം വർദ്ധനയേ ഉണ്ടായുള്ളൂ. ആഭരണങ്ങളുടെ ആവശ്യകത മുൻവർഷം മൂന്നാം പാദത്തിൽ 506 ടണ്ണായിരുന്നെങ്കിൽ 2018ലെ ഇതേ കാലയളവിൽ 536 ടണ്ണായിരുന്നു
ആവശ്യകത. മുൻവർഷത്തേക്കാൾ ആറ് ശതമാനം വർദ്ധന.മൂന്നാം പാദ ത്തിൽ സ്വർണത്തിന്റെ ആകെ വരവ് രണ്ട് ശതമാനം കുറഞ്ഞ് 1612 ടൺ ആയി. നിക്ഷേപ ത്തിനുവേണ്ടി സ്വർണം വാങ്ങുന്നത് 21 ശതമാനം കുറഞ്ഞ് 195 ടണ്ണിലെത്തി. കേന്ദ്ര ബാങ്ക് ഡിമാൻഡിൽ 22 ശതമാനം വർദ്ധന രേഖപ്പെടുത്തി.സ്വർണവില കുറഞ്ഞിരുന്നതിനാൽ ഇന്ത്യ, ചൈന, തെക്കുകിഴക്കൻ ഏഷ്യ
എന്നിവിടങ്ങളിൽ ആഭരണ വിൽ പ്പനയിൽ വർദ്ധനവുണ്ടായി. നാണയങ്ങളുടെ കാര്യത്തിൽ മുൻവർഷത്തേക്കാൾ 28 ശതമാനമായിരുന്നു വർദ്ധനവ്.