ഹരിയാന: പാത തെറ്റിച്ച് പാഞ്ഞ് കയറിയ ട്രക്ക് ഇടിച്ച് 12 പേർ മരിക്കുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വൈകിട്ട് ഹരിയാനയിലെ സോനിപത്തിലെ ദേശീയപാതയിലാണ് സംഭവം. അപകടസമയത്ത് സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
പ്രാദേശിക മാദ്ധ്യമങ്ങൾ പ്രകാരം ഗോഹാന-പാനിപത്ത് ദേശീയപാതയിൽ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ നിന്ന് വന്ന ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ തട്ടിയ ശേഷം ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ ഖാൻപൂർ മെഡിക്കൽ കോളേജാശുപത്രയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.