baba-ramdev

ന്യൂഡൽഹി: വൻ ജനസാന്ദ്രതയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ തന്നെ പോലെയുള്ള അവിവാഹിതരെ ആദരിക്കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. അതുപോലെ രണ്ടിലധികം കുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് വോട്ടവകാശം എടുത്ത് കളയുക പോലെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ഒരു ദേശീയ മാദ്ധ്യമം നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെ രാംദേവ് പറഞ്ഞു.

''കുടുംബജീവിതം നയിക്കാൻ ആഗ്രഹിച്ചിട്ടില്ല. കുടുംബനാഥനാകുക എന്നത് എളുപ്പമുള്ള കാര്യവുമല്ല. ഒരുപാട് പേർ വിവാഹിതരായിക്കഴിഞ്ഞു. അതിനായി ഒരുപാട് പേർ ഒരുങ്ങുന്നുമുണ്ട്. ഒരു കുട്ടയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ അവർക്ക് വേണ്ടി മാറ്റി വയ്ക്കേണ്ടി വരും"- അദ്ദേഹം പറഞ്ഞു. താൻ ഇപ്പോഴൊരു ബ്രാൻഡ് സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത്തരം ആയിരം ബാൻഡുകൾ ഒരുക്കി 2050ഓടെ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കാനാണ് തന്റെ ലക്ഷ്യമെന്നും രാംദേവ് കൂട്ടിച്ചേർത്തു.

അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങില്ലെന്നും രാഷ്ട്രീയത്തിൽ നിന്ന് സ്വയം പിൻമാറുകയാണെന്നും രാംദേവ് വ്യക്തമാക്കി.