ന്യൂഡൽഹി: വടക്കൻ ദില്ലിയെയും വടക്ക് കിഴക്കൻ ദില്ലിയെയും ബന്ധിപ്പിക്കുന്ന സിഗ്നേച്ചർ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബി.ജെ.പി-ആം ആദ്മി പ്രവർത്തക തമ്മിൽ സംഘർഷം. ചടങ്ങിന് ക്ഷണിച്ചിരുന്നില്ലായെങ്കിലും ബി.ജെ.പി നേതാവ് മനോജ് തിവാരി പാർട്ടി പ്രവർത്തകരോടൊപ്പം സ്ഥലത്തെത്തിയിരുന്നു. പാലത്തിലേക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് പൊലീസിനെയും തള്ളി മാറ്രി പോകാനായി സംഘത്തിന്റെ ശ്രമം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്ഥലത്തെത്തും മുൻപായിരുന്നു സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് ഇടപെട്ട് തിവാരിയെയും സംഘത്തെയും സ്ഥലത്തിൽ നിന്നും മാറ്റി.
#WATCH BJP Delhi Chief Manoj Tiwari, his supporters and AAP supporters enter into a scuffle at the inauguration of the Signature Bridge in Delhi; Police present at the spot pic.twitter.com/NhvqxudDTT
— ANI (@ANI) November 4, 2018
വിളിച്ചില്ലെങ്കിലും തന്റെ മണ്ഡലത്തിൽ നടക്കുന്ന ചടങ്ങിൽ തനിക്ക് വരാമെന്നായിരുന്നു തിവാരിയുടെ പക്ഷം. ഈ പദ്ധതിക്ക് ജീവൻ വയ്ച്ചത് തന്റെ പ്രവർത്തനങ്ങൾ മൂലമാണെന്നും കെജ്രിവാൾ കേവലം ഉദ്ഘാടകൻ മാത്രമാണ് എന്നുമാണ് തിവാരിയുടെ അവകാശവാദം. എ.എ.പി എം.എൽ.എ അമനത്തുള്ള ഖാൻ തന്നെ തള്ളിയതാണ് പ്രശ്നത്തിന് കാരണം. സംഭവത്തിൽ എഫ്.ഐ.ആർ ഫയൽ ചെയ്യുമെന്നും മനോജ് തിവാരി പറഞ്ഞു.
ആയിരക്കണക്കിന് ആൾക്കാർ ക്ഷണമില്ലാതെയാണ് പാലം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പങ്കു ചേരാൻ വന്നത്. മനോജ് തിവാരി സ്വയം വി.ഐ.പി ആണെന്ന ധാരണയിലാണ്. ബി.ജെ.പി പ്രവർത്തകർ മർദ്ദിച്ച് അവശരാക്കിയ ആം ആദ്മി പ്രവർത്തകരും സാധാരണ ജനങ്ങളും ഇപ്പോൾ ആശുപത്രിയിലാണെന്നും സംഭവത്തിൽ പ്രതികരിച്ച് കൊണ്ട് എ.എ.പി നേതാവ് ദിലീപ് പാണ്ഡെ പറഞ്ഞു.
മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധമുള്ള സംഭവങ്ങളാണ് സിഗ്നേച്ചർ ബ്രിഡ്ജിൽ അരങ്ങേറിയതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ഇതൊരു ദില്ലി സർക്കാർ പദ്ധതിയാണ്. സംഘർഷം നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായിരുന്നു. ദില്ലി പൊലീസിന്റെ തലവനായ ലഫ്. ഗവർണറിന് സ്ഥലത്തെ സമാധാനം നിലനിർത്താനാകുമോയെന്നും കെജ്രിവാൾ ട്വീറ്റിലൂടെ ചോദിക്കുന്നു.
Unprecedented. Chaos by BJP at Signature Bridge inauguration site. Its a Del govt prog. Police mute spectator. Can LG, being head of Del police, ensure peace and order at Signature bridge inauguration site?
— Arvind Kejriwal (@ArvindKejriwal) November 4, 2018