tovino

ടൊവീനോ തോമസ് നായകനാകുന്ന മധുപാൽ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങി. സസ്പെൻസ് നിറഞ്ഞ രംഗങ്ങളാ ണ് ട്രെയിലറിലുള്ളത്. കൊലപാതകവുമാായി ബന്ധപ്പെട്ടുള്ള പൊലീസ് കോടതി വിചാരണയുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന. ചിത്രം നംവംബർ 9ന് റിലീസ് ചെയ്യും. അനു സിതാരയും നിമിഷ സജയനുമാണ് നായികമാർ.

വി സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ നെടുമുടി വേണു, ദിലീഷ് പോത്തൻ, സിദ്ധിഖ്, അലൻസിയർ, പശുപതി. സുധീർ കരമന, സുജിത് ശങ്കർ, ജി. സുരേഷ്‌കുമാർ, പി. സുകുമാർ, സിബി തോമസ്, ശരണ്യ പൊൻവർണൻ, മഞ്ജുവാണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ജീവന്‍ ജോബ് തോമസ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫ് നിർവഹിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം.

തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയൻ എന്ന പാൽക്കാരനായിട്ടാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.