ranveer

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക പദുകോൺ - രൺവീർ സിംഗ് വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് താരങ്ങളും കുടുംബാംഗങ്ങളും. നവംബർ 14, 15 തീയതികളിലായി ഇറ്റലിയിൽ വെച്ചാണ് താരവിവാഹം.

ഇരുവരും വിവാഹവുമായി ബന്ധപ്പെട്ട ഷോപ്പിംഗ് തിരക്കുകളിലാണ്. വിവാഹത്തിനു മുന്നോടിയായി നടക്കുന്ന നന്തി പൂജ ചടങ്ങ് ആഘോഷ പൂർവ്വമായിരുന്നു ദീപികയുടെ കുടുംബം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .

ദീപികയ്ക്കായി 20 ലക്ഷം രൂപയുടെ താലിമാലയാണ് (മംഗൽസൂത്ര) ഒരുക്കുന്നത്. ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. രൺവീർ സിങ്ങിനായി 25 പവന്റെ മാലയും ദീപിക വാങ്ങിയിട്ടുണ്ട്.

വിവാഹ മുന്നൊരുക്കങ്ങളുടെ ഭാഗമായി, കഴിഞ്ഞ ദിവസം ദീപികയുടെ ബാംഗ്ലൂരിലെ വീട്ടില്‍ നന്തി പൂജ നടന്നിരുന്നു. രൺവീറിന്റെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരിക്കുകയാണ്. ബാൽക്കണിയിൽ സുഹൃത്തുക്കൾക്കൊപ്പം വെള്ളവസ്ത്രമണിഞ്ഞ് നിൽക്കുന്ന രൺവീറിനെ ചിത്രങ്ങളിൽ കാണാം.

സിന്ധി-കൊങ്കിണി ആചാരങ് പ്രകാരമുള്ള വിവാഹച്ചടങ്ങ് 14നാണ്. തൊട്ടടുത്ത ദിവസം നോർത്തിന്ത്യൻ സ്റ്റൈൽ വവാഹവും.

വിവാഹം പോലെ രണ്ടു ദിവസത്തെ സൽക്കാര ചടങ്ങുകളും താരങ്ങൾ ഒരുക്കിയിട്ടുണ്ട്. നവംബർ 21ന് ബംഗലുരുവിലെ ഗ്രാൻഡ് ഹയാത്തിലും പിന്നീട് ഡിസംബർ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ഗംഭീര ആഘോഷം സംഘടിപ്പിച്ചിട്ടുളളത്.