സൗദിയിൽ നഴ്സ് ആകാം
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് വനിതാ നഴ്സുമാർക്ക് അവസരം. ഒഡെപെക് വഴിയാണ് റിക്രൂട്ട് ചെയ്യുന്നത്. സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്കാണ് നിയമനം. ഇന്റേൺഷിപ്പ് കൂടാതെ മൂന്നു വർഷത്തിൽ കുറയാത്ത സേവന പരിചയമുള്ള ബിഎസ്സി/എം.എസ്സി/പിഎച്ച്.ഡി നഴ്സുമാർക്കാണ് (സ്ത്രീകൾ മാത്രം) നിയമനത്തിനു യോഗ്യതയുണ്ടാവുക. ഇതിനുള്ള ഇന്റർവ്യൂ നവംബർ 19, 20, 21, 22, 23 തീയതികളിൽ ഡൽഹിയിൽ നടത്തും. ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡേറ്റ ഒഡെപെക് വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന മാതൃകയിൽ നവംബർ പത്തിനകം gcc@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.വെബ്‌സൈറ്റ്:www.odepc.kerala.gov.in.
എസ്.ബി.എം ഓഫ്‌ഷോർ
അമേരിക്കയിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങളുമായി അമേരിക്കയിലെ പ്രമുഖ ഷിപ്പിംഗ് കമ്പനിയായ എസ്.ബി.എം ഓഫ്‌ഷോർ. അക്കൗണ്ടിംഗ് ഫിനാൻഷ്യൽ അനലിസ്റ്റ്, ബയർ, ചീഫ് അക്കൗണ്ടന്റ്, കോമ്പൻസേഷൻ ആൻഡ് ബെനഫിറ്ര് ഓഫീസർ, കൺസ്ട്രക്ഷൻ എൻജിനീയർ, കോസ്റ്റ് കൺട്രോളർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.വെബ്‌സൈറ്റ്: www.sbmoffshore.com/ അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
സൗദി അൽമറായ് ഡയറി
സൗദി അൽമറായ് ഡയറി ഗ്രൂപ്പിലേക്ക് ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് മിനിമം യോഗ്യത. സീനിയർ ഹെൽത്ത്, സേ്ര്രഫി ആൻഡ് സെക്യൂരിറ്റി അഡ്വൈസർ (സെയിൽസ്), സീനിയർ നെറ്റ്വർക്ക് എൻജിനീയർ , പ്രൊഡക്ഷൻ സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്‌സൈറ്റ്: www.almarai.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഖത്തർ എക്സിക്യൂട്ടീവ്
ഖത്തർ എക്സിക്യൂട്ടീവിൽ നിരവധി തൊഴിലവസരങ്ങൾ. സീനിയർ മാനേജർ മാർക്കറ്റിംഗ്, പ്ലാനിംഗ് ആൻഡ് ടെക്നിക്കൽ റെക്കാഡ്സ് ഓഫീസർ, ഫ്ളീറ്റ് സപ്‌ളൈ ചെയിൻ ഓഫീസർ, ബേസ് മെയിന്റനൻസ് ഡ്യൂട്ടി ഓഫീസർ, സീനിയർ ഫ്‌ളൈറ്റ് ഡിസ്പാച്ചർ, എയർക്രാഫ്റ്റ് മെക്കാനിക്ക്, പ്ലാനിംഗ് എൻജിനീയർ, പ്രൊഡക്ഷൻ പ്ലാനർ, എയർക്രാഫ്റ്റ് എൻജിനീയർ, ലീഡ് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: qatarexec.com.qa. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ഷീയെശിറൗയമശല.രീാ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
സിസ്‌കോ ദുബായ്
പ്രമുഖ ഹാർഡ്‌വെയർ നെറ്റ് വർക്കിംഗ് കമ്പനിയായ സിസ്‌കോ ദുബായ് ലൊക്കേഷനിലേക്ക് പുതിയ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഡിപ്ലോമ ,ഐടിഐ ,ഡിഗ്രി ,ബിടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. സിസ്റ്റം എൻജിനീയർ, ഡാറ്റ സെന്റർ കൺസൾട്ടിംഗ് എൻജിനീയർ, അസോസിയേറ്റ് കൺൾട്ടിംഗ് എൻജിനീയർ, അസോസിയേറ്റ് സെയിൽസ് റെപ്രസെന്റേറ്റീവ്, പാർട്ണർ അക്കൗണ്ട് മാനേജർ, പ്രൊജക്ട് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: www.cisco.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ഷീയവശസല. jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
പെട്രോണാസ്
മലേഷ്യയിലെ പെട്രോണാസ് ( പെട്രോളിയം നാഷ്ണൽ ബർഹാർഡ് ) കമ്പനിയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എൻവിറോൺമെന്റ് മാനേജ്‌മെന്റ് കോഡിനേറ്റർ, സീനിയർ കൊമേഴ്സ്യൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഓഫീസർ, കോൺട്രാക്ട് സ്‌പെഷ്യലിസ്റ്റ്, റിപ്പോർട്ടിംഗ് ഓഫീസർ, ഓപ്പറേഷൻ പ്ലാനിംഗ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: www.petronas.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
സ്‌കിൽ ഫോഴ്സ്
സിംഗപ്പൂരിലെ സ്‌കിൽ ഫോഴ്സ് മാനേജ്‌മെന്റ് കൺസൾട്ടൻസി ആപ്ലിക്കേഷൻ എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്‌സൈറ്റ്:www.skillsforce.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ www.jobstreet.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
അജിലിറ്റി ലോജിസ്റ്റിക്സ്
കുവൈറ്റിലെ അജിലിറ്റി ലോജിസ്റ്റിക്സ് കമ്പനി നിരവധി തൊഴിൽ അവസരങ്ങളൊരുക്കുന്നു. ഐടി സെക്യൂരിറ്റി ആർക്കിടെക്ട്, അനലിസ്റ്റ്, സ്‌പെഷ്യലിസ്റ്റ്, മാനേജർ, ഇൻസ്ട്രുമെന്റേഷൻ ഇൻസ്‌പെക്ഷൻ, മാനേജർ, സിവിൽ എൻജിനീയർ, എച്ച് ആർ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്‌സൈറ്റ്: www.agility.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ jobhikes.com എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.