biplab-kumar

അഗർത്തല : കുറഞ്ഞ സമയത്തിനുള്ളിൽ ജനത്തിന് വരുമാനം ലഭിക്കാൻ എളുപ്പമുള്ള മാർഗം പശുവളർത്തലാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. യുവാക്കൾക്ക് ലാഭം നേടാനുള്ള മികച്ച വഴിയാണ് പശുവളർത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടിൽ വ്യവസായശാലകൾ ആരംഭിക്കുന്നതിന് വലിയ മൂലധനം ആവശ്യമായി വരുമെന്നും എന്നാൽ അതിൽ നിന്നും വരുമാനം ലഭിക്കാൻ നീണ്ട സമയം ആവശ്യമാണ്. അയ്യായിരം കുടുംബങ്ങൾക്ക് പശുവളർത്തലിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പതിനായിരം കോടി ചെലവാക്കി വ്യവസായം ആരംഭിക്കുന്നതിനെക്കാൾ നല്ലത് അയ്യായിരം കുടുംബങ്ങൾ പതിനായിരം പശുക്കളെ വളർത്തുന്നതാണെന്നതാണ് തന്റെ അഭിപ്രായമെന്നും ബിപ്ലബ് കുമാർ പറഞ്ഞു. യുവാക്കൾ മടിച്ച് നിൽക്കാതെ പശുവളർത്തലിൽ ശ്രദ്ധ നൽകണമെന്ന ഉപദേശവും അദ്ദേഹം നൽകി. എല്ലാവർക്കും പ്രചോദനം നൽകാനായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പശുവിനെ വളർത്തും.


പശുവളർത്തൽ യുവാക്കൾ വരുമാന മാർഗമാക്കണമെന്ന് ഇതിന് മുൻപും ത്രിപുര മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ട്. വിദ്യാസമ്പന്നരായ യുവാക്കൾ ജോലിതേടി സമയം പാഴാക്കാതെ പശുവിനെ വളർത്തണമെന്നാണ് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.