egg-cheera-thoran

ചേരുവകൾ
മുട്ട .................. 5 എണ്ണം
ചുവപ്പ് ചീര ചെറുതായരിഞ്ഞ് ആവിയിൽ വേവിച്ചത്........ ഒരു കപ്പ്
ഉപ്പ് .............. പാകത്തിന്
കടുക്.................... ഒരു ടീസ്പൂൺ
കറിവേപ്പില ................. 1 തണ്ട്
ഉള്ളി ....10 എണ്ണം, (ചെറുതായിരിഞ്ഞത്)
പച്ചമുളക് ............. 3 എണ്ണം
തേങ്ങ, എണ്ണ ..... ഒരു ടേ.സ്പൂൺ വീതം

തയ്യാറാക്കുന്നവിധം
മുട്ട പൊട്ടിച്ച് ഒരു ബൗളിൽ ഒഴിക്കുക. ഇതിൽ ചെറുതായരിഞ്ഞ പച്ചമുളക്, കറിവേപ്പില, ഉള്ളി, ആവിയിൽ വേവിച്ച ചീര എന്നിവ ഉപ്പുമിട്ട് ഇളക്കിവയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഒരു ടീസ്പൂൺ കടുകിട്ട് വറുക്കുക. പൊട്ടുമ്പോൾ മുട്ട ചീര മിശ്രിതം ഒഴിച്ച് നന്നായി ചിക്കുക. അതിനുശേഷം നന്നായിളക്കി തേങ്ങയും ചേർക്കുക, വാങ്ങുക.