petrol-price

ന്യൂഡൽഹി: ഇന്ധനവിലയിൽ നട്ടം തിരിയുന്ന പൊതുജനത്തിന് അൽപം ആശ്വാസം നൽകി കൊണ്ട് രാജ്യത്ത് പെട്രോൾ ഡീസൽ വില കുത്തനെ കുറഞ്ഞു. പെട്രോളിന് നാല് രൂപയും ഡീസലിന് രണ്ട് രൂപയുമാണ് കുറവ് വന്നത്. അസംസ്‌കൃത എണ്ണയിലുണ്ടായ ഇടിവാണ് വിലകുറയാൻ കാരണം.

കേരളത്തിൽ 4.17 രൂപ പെട്രോളിനും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 17ന് 84.91 രൂപയായിരുന്നു പെട്രോൾ വില. ഈ വിലയാണ് ഇന്ന് 80.74 രൂപയായത്. ഓഗസ്റ്റ് 16ന് തുടങ്ങിയ വിലക്കയറ്റം രണ്ട് മാസത്തിൽ അധികമാണ് നീണ്ടത്.

ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും ഇന്ധനവില നികുതി കുറച്ചിരുന്നു. നിലവിൽ ഇന്ധന വില കുറയാൻ കാരണമായത് അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ്. തുടർന്നുള്ള ദിവസങ്ങളിലും വില കുറയുവാനുള്ള സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.