മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം വാങ്ങിയ നടിയാണ് ശ്വേത ബസു. എന്നാൽ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായതോടെ ശ്വേതയുടെ കരിയർ തന്നെ അവസാനിച്ചുവെന്നാണ് പ്രേക്ഷകർ വിലയിരുത്തിയത്.സിനിമയിൽ അവസരം കുറഞ്ഞതോടെ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും അത് കാരണമാണ് താൻ ശരീരം വിൽക്കാൻ തുനിഞ്ഞെതെന്നും ശ്വേത പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ, ജാമ്യം നേടി പുറത്തിറങ്ങിയ താരം ടെലിവിഷൻ രംഗത്തു കൂടി തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
ഇതിനിടെയാണ് ശ്വേതയുടെ വിവാഹ വാർത്ത പുറത്തുവരുന്നത്. കാമുകനും സിനിമാ പ്രവർത്തകനുമായ രോഹിത് മിറ്റലാണ് ശ്വേതയെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും വീട്ടുകാർ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ വച്ചാണ് രോഹിത് ശ്വേതയുടെ കഴുത്തിൽ മിന്നു ചാർത്തുക. സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന് പോലുള്ള ആഡംബരങ്ങളെല്ലാം ഒഴിവാക്കിയാണ് വിവാഹമെന്നും വാർത്തയുണ്ട്. രോഹിതുമായുള്ള ബന്ധത്തെക്കുറിച്ച് നടി ഒരു അഭിമുഖത്തിൽ തുറന്നു സമ്മതിച്ചിരുന്നു.