കമലിന്റെ ഗോൾ എന്ന സിനിമയിലൂടെ നായകനായി എത്തിയ നടൻ രജത് മേനോൻ വിവാഹിതനായി. ശ്രുതി മോഹൻദാസാണ് വധു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. തൃശ്ശൂർ സ്വദേശിയായ രജിത് വളർന്നത് അബുദാബിയിലാണ്. വെള്ളത്തൂവൽ, ജനകൻ, സെവൻസ്, ഡോക്ടർ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്‌റ്റേഴ്സ്, റോസ് ഗിറ്റാറിനാൽ, അപ്പ് ആൻഡ് ഡൗൺ: മുകളിൽ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
തമിഴിൽ നിനൈത്തത് യാരോ എന്ന സിനിമയിൽ അഭിനയിച്ച താരം സമീർ ഇക്ബാൽ പട്ടേൽ സംവിധാനം ചെയ്യുന്ന ഹോട്ടൽ ബ്യൂട്ടിഫൂൾ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തി. സിനിമാ–സീരിയൽ രംഗത്തെ പ്രശസ്തർ ചടങ്ങിൽ പങ്കെടുക്കാനെത്തി.