ശ്രീനഗർ: നിരവധി യാത്രക്കാരുമായി ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് പറന്ന ഗോ എയർ ജി8-213 എന്ന വിമാനമാണ് യാത്രക്കാരുടെ സാധനങ്ങൾ കയറ്റാൻ മറന്ന് പോയത്. ലക്ഷ്യസ്ഥാനത്തെത്തിയ യാത്രക്കാർ ലഗ്ഗേജ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഒരു മണിക്കൂറിനുള്ളിൽ യാത്രക്കാരുടെ സാധനങ്ങൾ മറ്റൊരു വിമാനത്തിൽ എത്തിക്കുമെന്ന് എയർലൈൻസ് ജീവനക്കാരൻ അറിയിച്ചിരുന്നു എന്നാൽ കാത്തിരുന്ന് മുഷിഞ്ഞ യാത്രക്കാർ ക്ഷുഭിതരായതിനെ തുടർന്ന് സാധനങ്ങൾ നാളെ എത്തിക്കാമെന്നായി ജീവനക്കാർ.
പിന്നീട് ഫോൺ വഴിയോ മെയിൽ വഴിയോ ഓഫീസുമായി ബന്ധിപ്പെടാൻ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. ഗോ എയറിന്റെ മീഡിയ വെബ്സൈറ്റിൽ ലഭ്യമായ വിലാസത്തിൽ ബന്ധപ്പെട്ടപ്പോൾ തനിക്ക് ഇതിനെ കുറിച്ച് പറയാൻ അധികാരമില്ല എന്നായിരുന്നു കസ്റ്റമർ കെയർ എക്സിക്യൂട്ടീവിന്റെ മറുപടി, യാത്രക്കാരനായ അബ്ദുൾ ഹാമിദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.