asif-ali

വിജയ് സൂപ്പറും പൗർണമിയും, കക്ഷി അമ്മിണിപ്പിള്ള എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലി നായകനായൊരു അധോലോക ചിത്രം വരുന്നു. അണ്ടർ വേൾഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് അരുൺ കുമാർ അരവിന്ദാണ്. ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാാപാത്രങ്ങളായി എത്തുന്നുണ്ട്. ഡിഫോർറ്റീൻ എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന സിനിമയിൽ സംയുക്താ മേനോൻ, കേതകി നാരായണൻ, അമാൽഡ എന്നിവർ നായികമാരായി എത്തുന്നു. വീരം, ദിവാൻജിമൂല തുടങ്ങിയ ചിത്രങ്ങളിലൂടെ കേതകിയും കമ്മട്ടിപ്പാടത്തിലൂടെ അമാൽഡയും മലയാളികൾക്ക് സുപരിചിതരാണ്.


തിരക്കഥ, സംഭാഷണം: ഷിബിൻ ഫ്രാൻസിസ്. ഛായാഗ്രഹണം: അലക്സ് പുളിക്കൻ. സംഗീതം: യാക്സൺ നേഹ നായർ. , പ്രൊഡക്ഷൻ ഡിസൈനർ : പ്രതാപ് രവീന്ദ്രൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ : അനൂപ് വേണുഗോപാൽ, അരുൺകുമാർ അരവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ : മനോജ് കാരത്തൂർ. പി.ആർ.ഒ : എ.എസ് ദിനേശ്. കൊച്ചി, കോയമ്പത്തൂർ, ഗോവ എന്നിവിടങ്ങളിലായി അണ്ടർ വേൾഡിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും.