chicago-malayalee-associa

ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും അംഗബലംകൊണ്ട് ഏറ്റവും വലുതുമായ ചിക്കാഗോ മലയാളി അസോസിയേഷൻ അതിന്റെ 2018-2020 വർഷങ്ങളിലെ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ദിനവും സംയുക്തമായി ആഘോഷിച്ചു. പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇല്ലിനോയിലെ ആദ്യ അമേരിക്കൻ ഇന്ത്യൻ വംശജനായ സ്റ്റേറ്റ് സെനറ്റർ റാം വില്ലിവലം നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് ഇന്ത്യൻ വംശജനായ താൻ എങ്ങനെ വന്നുവെന്നും തന്നാലാവുന്ന സഹായം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനുവേണ്ടി ചെയ്യാൻ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു.

പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ വിശിഷ്ടാതിഥികൾക്കും സദസ്സിനും സ്വാഗതം ആശംസിക്കുകയും തങ്ങളുടെ അടുത്ത രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്തരൂപം അവതരിപ്പിക്കുകയും ചെയ്തു. ഫോമ മുൻ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാനാ മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള, ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് രഞ്ജൻ എബ്രഹാം, റീജിയണൽ വൈസ് പ്രസിഡന്റ് ബിജി എടാട്ട്, ഫൊക്കാന ജോ.ട്രഷറർ പ്രവീൺ തോമസ്, ഷാജൻ കുര്യാക്കോസ് എന്നിവർ ഷിക്കാഗോ മലയാളി അസോസിയേഷന് ആശംസകളർപ്പിച്ച് സംസാരിച്ചു. കേരള വെള്ളപ്പൊക്കദുരിതാശ്വാസ ഫണ്ടിനായി ഫെയ്സ്ബുക്കിലൂടെ 1.65 മില്യൺ സമാഹരിച്ച അരുൺ നെല്ലാമറ്റത്തിനെയും ടീമിനെയും യോഗത്തിൽ അനുമോദിച്ചു.

ഷിക്കാഗോയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും ക്ലബുകളുടെയും പ്രതിനിധികളും ആശംസകളർപ്പിച്ച് സംസാരിച്ചു. വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ച് മാത്യു എബ്രഹാം, ഇല്ലിനോയി മലയാളി അസോസിയേഷനുവേണ്ടി ജോർജ് പണിക്കർ, കേരള അസോസിയേഷൻ ജോർജ് പാലമറ്റം, കെയർ ആൻഡ് ഷെയർ ടോണി ദേവസ്യ, കലാക്ഷേത്ര അജികുമാർ ബാസ്‌ക്കർ, ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ബീന വള്ളിക്കളം, മലയാളി റസ്പിരേറ്ററി കെയർ സ്‌കറിയാ തോമസ്, റേഡിയോളജി അസോസിയേഷൻ മാറ്റ് വിലങ്ങാട്ടുശ്ശേരിൽ, ഷിക്കാഗോ ട്രാൻസിറ്റ് അസോസിയേഷൻ ജോസ് ഞാറവേലിൽ, പോസ്റ്റൽ അസോസിയേഷൻ ആഷ്ലി ജോർജ്, സോഷ്യൽ ക്ലബ് ജോസ് മണക്കാട്ട്, കോസ്‌മോ പൊളിറ്റിക്കൽ ക്ലബ് സന്തോഷ് കുര്യൻ, ഇംപീരിയൽ ക്ലബ് സണ്ണി വള്ളിക്കളം, ഫ്രണ്ട് ആർ.എസ്. ക്ലബ് ഷിബു അഗസ്റ്റ്യൻ, ഗ്ലൻവ്യൂ മലയാളി അസോസിയേഷൻ സ്റ്റാൻലി കളരിക്കമുറിയിൽ, സോക്കർ ക്ലബ് ഡാനി കൊച്ചുവീട്ടിൽ, ലോ ആന്റ് ഓർഡർ ടോമി മെത്തിപ്പാറ, മെയിൽ നഴ്സസ് അസോസിയേഷൻ സിനു പാലക്കത്തടം, യൂത്ത് പ്രതിനിധി അനിൽ മെത്തിപ്പാറ എന്നിവരും ആശംസകളർപ്പിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷൻ സെക്രട്ടറി ജോഷി വള്ളിക്കളം അവതാരകനായി മീറ്റിംഗ് നിയന്ത്രിച്ചു. ജോ.സെക്രട്ടറി സാബു കട്ടപ്പുറം, ഗ്രാൻസ് സ്‌പോൺസറായ അശോക് ലക്ഷ്മണനെയും മറ്റ് സ്‌പോൺസേഴ്സിനെയും സദസ്സിന് പരിചയപ്പെടുത്തി. വിവിധ ഡാൻസുകളും ശ്രുതിമധുരമായ ഗാനങ്ങളും പരിപാടികളും മാറ്റ് കൂട്ടി.