bijukkuttan

സിനിമാ താരങ്ങൾക്ക് വാഹനങ്ങളോടുള്ള പ്രണയം ഏറെ പ്രസിദ്ധമാണ്. വിപണിയിൽ പുതിയ വാഹനം ഇറങ്ങുമ്പോൾ അത് സ്വന്തമാക്കാൻ താരങ്ങൾ കാട്ടുന്ന മത്സര ബുദ്ധിയും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ ചില താരങ്ങൾക്കെങ്കിലും തങ്ങളുടെ സ്വപ്‌ന വാഹനം സ്വന്തമാക്കുന്നത് ജീവിത സാക്ഷാത്‌കാരത്തിന് തുല്യമാണ്. മലയാള സിനിമയിലെ ഹാസ്യതാരമായ ബിജുക്കുട്ടൻ പുതിയ വാഹനം സ്വന്തമാക്കിയ വാർത്തയാണ് ഇപ്പോൾ വാഹന ലോകത്തെ ചർച്ചാ വിഷയം. അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് മോട്ടോ‌ഴ്സിന്റെ കോംപസ് ലോഞ്ചിറ്റ്യൂസ് മോഡലാണ് താരം സ്വന്തമാക്കിയത്. വാഹനത്തിന് മുന്നിൽ നിന്നുള്ള ചിത്രം നടൻ ടിനി ടോമാണ് തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഒന്നും ഇല്ലായ്മയിൽ ഞങ്ങൾ തുടങ്ങി ഒന്നും പറയാനില്ലായിൽ എത്തി , ജീപ്പിൽ തുടങ്ങി ജീപ്പ് കോംപസിൽ എത്തി എന്ന തലക്കെട്ടോടെയായിരുന്നു ടിനി ടോമിന്റെ പോസ്‌റ്റ്.