sabarimala

ഫോട്ടോ: അജയ് മധു

സന്നിധാനം : ചിത്തിര ആട്ടതിരുനാൾ വിശേഷത്തിനായി ശബരിമല നടതുറന്നു. വൈകുന്നേരം 5 മണിയ്‌ക്ക് ക്ഷേത്ര തന്ത്രി കണ്‌ഠരര് രാജീവരരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്നാണ് ശ്രീകോവിൽ നടതുറന്നത്. ശ്രീകോവിലിൽ വിളക്ക് തെളിയിച്ച ശേഷം തന്ത്രി ഭക്തർക്ക് പ്രസാദമായ ഭസ്‌മം നൽകി.

നട തുറന്ന ഇന്ന് പ്രത്യേക പൂജകൾ ഒന്നും തന്നെയില്ല. നാളെ രാവിലെ 5 ന് ക്ഷേത്ര നട തുറന്ന് നിർമ്മാല്യവും അഭിഷേകവും നടത്തും.തുടർന്ന് നെയ്യഭിഷേകം,ഗണപതി ഹോമം ,ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും ഉണ്ടാകും. കലശാഭിഷേകം, പടിപൂജ,പുഷ്‌പാഭിഷേകം തുടങ്ങിയവും ചിത്തിര ആട്ട തിരുനാൾ വിശേഷ ദിനത്തിൽ അയ്യപ്പ സന്നിധിയിൽ നടക്കും.അത്താഴ പൂജയക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടിയാണ് നട അടയ്‌ക്കുക.