sabarimala-

പമ്പ:കുഞ്ഞിന്റെ ചോറൂണിനായി പമ്പ ഗണപതി ക്ഷേത്രത്തിലെത്തിയ സ്ത്രീകൾക്ക് നേരെ ഒരു സംഘത്തിന്റെ പ്രതിഷേധം. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. തങ്ങൾ സന്നിധാനത്തേക്ക് പോകില്ലെന്നും കുഞ്ഞിന്റെ ചോറൂണിനായി കുടുംബത്തിനൊപ്പം വന്നതാണെന്ന് ഇവർ പറഞ്ഞെങ്കിലും പ്രതിഷേധക്കാർ അയഞ്ഞില്ല. തുടർന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ പ്രതിഷേധക്കാരിൽ നിന്നും രക്ഷിച്ചത്. ഇവർ ശബരിമലയിൽ പ്രവേശിക്കാനായി എത്തിയതല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

അതേസമയം, നിരോധനാജ്ഞയ്‌ക്കിടെ ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നു. ആയിരക്കണക്കിന് തീർത്ഥാടകരാണ് ഇവിടേക്കെത്തുന്നത്. തീർത്ഥാടകരെ സന്നിധാനത്ത് കൂടുതൽ നേരം തങ്ങാൻ അനുവദിക്കില്ല. സന്നിധാനത്തെ ഗസ്‌റ്റ് ഹൗസിലും മറ്റും ഭക്തർക്ക് താമസിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്.