കൽപ്പറ്റ:ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള 2018 ലെ അവാർഡ് ആസ്റ്റർ ഡി. എം. ഹെൽത്ത് കെയറിന് കീഴിലുള്ള ഡി.എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കോളേജ് അധികൃതർ അവാർഡ്ഏറ്റുവാങ്ങി.
കഴിഞ്ഞ വർഷങ്ങളിൽ ഡി. എം. വിംസ് നടത്തിയ വിവിധ സാമൂഹിക ആരോഗ്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിധി നിർണയം. ജില്ലയിലെ കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പിലാക്കിയ വിംസ് കുടുംബശ്രീ ആരോഗ്യ പരിരക്ഷാ ശാക്തീകരണ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ സ്ത്രീജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനായതായി ഡി. എം. വിംസ് മെഡിക്കൽ കോളേജ് ചെയർമാൻ ഡോ. ആസാദ്മൂപ്പൻ പറഞ്ഞു.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെവ്യക്തികളുടെയുംസ്ഥാപനങ്ങളുടെയും ഗുണനിലവാരംമെച്ചപ്പെടുത്തുക വഴി രാജ്യത്ത് കഴിവുള്ള യുവതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫിക്കി ഇത്തരം അവാർഡുകൾ നൽകിവരുന്നത്.