mot

തി​രുവനന്തപുരം: അനന്തപുരിക്ക് പുതുമയാർന്ന ആഘോഷക്കാഴ്ച്ചകൾ സമ്മാനിച്ച് മലബാർ ഗ്രൂപ്പിന്റെ 25-ാം വാർഷിക ആഘോഷം മാൾ ഓഫ് ട്രാവൻകൂറിൽ അരങ്ങേറി. സംഗീതം, നൃത്തം, മാജിക്, ഫാഷൻ തുടങ്ങിയവയോടെ നടന്ന ആഘോഷം ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്കാണ് ആരംഭിച്ചത്.

സെന്റർ ഹെഡ് ഹരി സുഹാസ് സ്വാഗതം പറഞ്ഞു. മലബാർ ഗ്രൂപ്പിന്റെ 25 വർഷത്തെ യാത്ര പ്രമേയമാക്കിയ ദൃശ്യ ചിത്രം പ്രദർശിപ്പിച്ചു. തുടർന്ന് മാജിക്, മെൻഡലിസം എന്നി​വ കോർത്തിണക്കിയ ഷോ നടന്നു. ഫാഷൻ ഷോ ആശയങ്ങളെ പൊളിച്ചെഴുതി മലബാർ ഗോൾഡ്
ആൻഡ് ഡയമണ്ട് കളക്ഷനുകളെ കേന്ദ്രീകരിച്ച് നടത്തിയ റാംപ് വോക് മുഖ്യ ആകർഷണമായി.തുടർന്ന് ഫാഷൻ ബുട്ടീക്കുകൾ സംഘടിപ്പിച്ച റാംപ് വോക് നൃത്ത പരിപാടികൾ, ആർ. ജെ നൈറ്റ് തുടങ്ങിയവ നടന്നു. മലബാർ ഗ്രൂപ്പ് ജീവനക്കാർ ഒന്നടങ്കം പങ്കെടുത്ത കേക്ക് മുറിക്കൽ ചടങ്ങോടെ ആഘോഷങ്ങൾ സമാപിച്ചു.