ന്യൂഡൽഹി : ആണവ പോർമുനയുള്ള ബാലിസ്റ്റിക്ക് മിസൈൽ വഹിക്കാവുന്ന മുങ്ങിക്കപ്പൽ ഐ.എൻ.എസ് അരിഹന്ത് ഇനി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗം . ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യ മുങ്ങിക്കപ്പൽ അരിഹന്ത് നിരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കര, സമുദ്രം, ആകാശമാർഗം ആണവ മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇതോടെ ഇന്ത്യ ഇടം നേടി. യു.എസ്, റഷ്യ, ഫ്രാൻസ്, ചൈന, ബ്രിട്ടൻ എന്നിവയാണ് പട്ടികയിലെ മറ്റുരാജ്യങ്ങൾ.
അണുവായുധങ്ങളുടെ പേരിൽ ബ്ലാക്ക്മെയിലിംഗ് നടത്തുന്നവർക്കുള്ള ഇന്ത്യുടെ മറുപടിയാണ് അരിഹന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ചരിത്രം എന്നും ഓർമ്മിക്കുന്ന സംഭവമാണിതെന്നും മോദി പറഞ്ഞു. അരിഹന്തിന് പിന്നിൽ പ്രവർത്തവച്ചവരെ അഭിനന്ദിക്കാനും മോദി മറന്നില്ല. അന്താരാഷ്ട്രതലത്തിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യുടെ ആണവപദ്ധതികളെ വിലയിരുത്തേണ്ടത്. ഇന്ത്യൻ ജനതയ്ക്ക് ശത്രുരാജ്യങ്ങളുടെ ഭീഷണികളിൽ നിന്ന് അരിഹന്ത് സംരക്ഷണം ഉറപ്പാക്കുമെന്നും മോദി ട്വീറ്റിൽ കുറിച്ചു.
പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ, ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ് എന്നിവരും ഇന്ത്യൻ നേവിക്ക് അഭിനന്ദനം അറിയിച്ചു. ന്യൂക്ലിയർ കമാൻഡ് അതോറിട്ടിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അരിഹന്തിന്റെ നിർമ്മാണം, മുപ്പതുവർഷം കൊണ്ടാണ് 6000 ടൺ ഭാരമുള്ള ഈ മുങ്ങിക്കപ്പൽ വികസിപ്പിച്ചെടുത്തത്.
Dhanteras gets even more special!
— Narendra Modi (@narendramodi) November 5, 2018
India’s pride, nuclear submarine INS Arihant successfully completed its first deterrence patrol!
I congratulate all those involved, especially the crew of INS Arihant for this accomplishment, which will always be remembered in our history. pic.twitter.com/tjeOj2cBdX
അരിഹന്തിന്റെ പ്രത്യേകതകൾ
2015 മുതൽ പട്രോളിംഗ് നടത്തുന്ന ചൈനയുടെ ആണവ മുങ്ങിക്കപ്പലിനുള്ള ഇന്ത്യയുടെ മറുപടിയായും ഐ.എൻ.എസ് അരിഹന്ത് വിലയിരുത്തപ്പെടുന്നു. ഈ മുങ്ങിക്കപ്പലിന്റെ ദൂരപരിധിയിൽ ചൈനയും ഉൾപ്പെടും. അന്തർവാഹിനിയിൽനിന്നു വിക്ഷേപിക്കാവുന്ന ബാബർ മിസൈൽ കഴിഞ്ഞ വർഷം പാക്കിസ്ഥാൻ പരീക്ഷിച്ചിരുന്നു.