അഹമ്മദാബാദ്: ഇന്നലെ രാവിലെ ഗുജറാത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനകത്ത് കയറിയ പുള്ളിപ്പുലിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് അധികൃതർ പിടികൂടി. തിങ്കളാഴ്ച പുലർച്ചെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയിൽ കൂടി പുലി അകത്ത് കടന്നത്. സംസ്ഥാന വനംവകുപ്പിലെ അൻപതോളം ഗാർഡുകൾ ചേർന്നാണ് പുലിയെ പിടികൂടിയത്.
സെക്രട്ടേറിയറ്റ് കവാടത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് പുലി അകത്ത് കടന്ന വിവരം അധികൃതർ അറിഞ്ഞത്.
സെക്രട്ടേറിയറ്റിൽ നിന്ന് ആളുകളെ മുഴുവൻ ഒഴിപ്പിച്ച് ആറു ഗേറ്റുകളും അടച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് പുലിയെ പിടികൂടിയത്.