women1
ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നടതുറക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് ചരിത്രത്തിലാദ്യമായി ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥർ സോപാനത്ത് പ്രാർത്ഥനയിൽ

ശബരിമല: സന്നിധാനത്തേക്കു പോകാൻ പമ്പയിലെത്തിയ ചേർത്തല സ്വദേശി അഞ്ജു എന്ന യുവതി പിൻമാറിയതായി പൊലീസ്. എന്നാൽ, സന്നിധാനത്തേക്കു പോവുക തന്നെ വേണമെന്ന നിലപാട‌ിലാണ് ഭർത്താവ്. ഇദ്ദേഹത്തെ അനുനയിപ്പിക്കാനുളള ശ്രമത്തിലാണ് പൊലീസ്. കുട്ടികളുമായി എത്തിയ യുവതിയെപൊലീസ് പമ്പ കൺട്രോൾ റൂമിൽ താമസിപ്പിച്ചിരിക്കുകയാണ്. യുവതി സന്നിധാനത്തേക്കു പോകാൻ സുരക്ഷ ആവശ്യപ്പെട്ടാൽ കൊണ്ടുപോകാൻ തയ്യാറണെന്ന് എസ്.പി. രാഹുൽ ആർ. നായർ പറഞ്ഞു. ചേർത്തലയിലെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് അരീപ്പറമ്പ് ആഞ്ഞിലിക്കാപ്പള്ളിയിൽ വിജിത്ത് (അഭിലാഷ്),ഭാര്യ അഞ്ജു എന്നിവരും രണ്ടു മക്കളുമാണ് ഇന്നലെ വൈകിട്ട് പമ്പയിലെത്തിയത്.പൊലീസ് ഇവരെ സംബന്ധിച്ച് നാട്ടിൽ വിശദമായ അന്വേഷണം നടത്തിയി​രുന്നു. ഗുണ്ടാനേതാവായിരുന്ന കിളിയാച്ചൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിജിത്ത്.സി​.പി​.എം അരീപ്പറമ്പ് ലോക്കൽ കമ്മി​റ്റി​ സെക്രട്ടറി​യുടെ സഹോദരന്റെ ഭാര്യയാണ് അഞ്ജു.