sabarimala

1. അയ്യപ്പ ദർശനത്തിന് മല ചവിട്ടാൻ പമ്പയിൽ എത്തിയ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമവുമായി പൊലീസും, ദർശനത്തിന് സുരക്ഷ വേണമെന്ന നിർബന്ധത്തിൽ യുവതിയും. യുവതീ പ്രവേശന വിഷയം കത്തിനിൽക്കെ, പമ്പയിൽ കുടുംബസമേതം എത്തിയത് ചേർത്തല സ്വദേശി അഞ്ജുവും ഭർത്താവും രണ്ടു കുട്ടികളും അടങ്ങുന്ന സംഘം. അതേസമയം, ഏതു സാഹചര്യത്തിലും യുവതിയെ തടയാൻ ഒരുങ്ങി സന്നിധാനത്ത് പ്രക്ഷോഭകരുടെ രഹസ്യ നീക്കം


2. വൈകിട്ട് നാലരയോടെ പമ്പയിൽ എത്തിയ അഞ്ജുവും കുടുംബവും മല ചവിട്ടാൻ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുക ആയിരുന്നു. ഇവരെ കൺട്രോൾ റൂമിലേക്കു മാറ്റിയ ഉന്നത ഉദ്യോഗസ്ഥർ സന്നിധാനത്തെ സാഹചര്യം വിശദീകരിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ അനുനയത്തിന് വഴങ്ങുന്നില്ല എന്നാണ് റിപ്പോർട്ട്. അങ്ങനെ എങ്കിൽ, രാത്രിയാത്ര ഒഴിവാക്കി നാളെ രാവിലെ ആവശ്യം പരിഗണിക്കാം എന്ന നിലപാടിൽ പൊലീസ്


3. ചിത്തിര ആട്ട വിശേഷത്തിന് വൈകിട്ട് നട തുറന്നതിനു ശേഷം മല ചവിട്ടാൻ സുരക്ഷ തേടി ഇതുവരെ പൊലീസിനെ സമീപിച്ചത് ചേർത്തല സ്വദേശിനി മാത്രം. യുവതിയുടെ പശ്ചാത്തലം പരിശോധിച്ചതിനു ശേഷം, എന്ത് അനന്തര നടപടി സ്വീകരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ രാത്രിയിൽ യോഗം ചേർന്ന് തീരുമാനിക്കും. യുവതി എത്തിയാൽ എന്തു വില കൊടുത്തും പ്രതിരോധിക്കാൻ സന്നിധാനത്തെ നടപ്പന്തലിൽ പല സംഘങ്ങളായി നില ഉറപ്പിച്ചിരിക്കുകയാണ് പ്രതിഷേധകർ


4. ശബരിമലയിൽ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുത് എന്ന് ഹൈക്കോടതി. അതിനുള്ള അധികാരം സർക്കാരിനില്ല. ക്രമസമാധാന പ്രശ്നങ്ങൾ പരിഗണിക്കാം. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് ഇടപെടാനാകില്ല. ദേവസ്വംബോർഡിനോട് കാര്യങ്ങൾ ആജ്ഞാപിക്കരുത്. വാഹനങ്ങൾ തകർത്തത് ഡ്യൂട്ടിയുടെ ഭാഗമായി കാണാനാകില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടി വേണം എന്നും ഉത്തരവ്


5. കോടതി നിരീക്ഷണം, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെ. ശബരിമലയിലെ മാദ്ധ്യമ വിലക്കിലും സർക്കാരിന് കോടതി വിമർശനം. മാദ്ധ്യമങ്ങൾ അവിടെ എത്തിയാൽ അതിന്റെ ഗുണം സർക്കാരിന് എന്നും കോടതി. ശബരിമലയിൽ മാദ്ധ്യമ പ്രവർത്തകർക്ക് വിലക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.


6. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിന് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി. ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിന്റെ കൂടെ പുറത്തു വന്നത് മുഖ്യമന്ത്രി. വിശ്വാസികളുടെ പേരിൽ കേരളത്തിൽ കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത് എന്ന് ശ്രീധരൻപിള്ള തന്നെ വ്യക്തമാക്കി എന്നും പിണറായിയുടെ ആക്ഷേപം


7. ശബരിമലയിൽ വിശ്വാസികളുടെ ഇടപെടൽ അല്ല, ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടൽ ആണ് ഉണ്ടായത് എന്ന് പിണറായി വിജയൻ. വിവാദ വിഷയത്തിൽ കോണ്‍ഗ്രസിന് എതിരെയും മുഖ്യമന്ത്രിയുടെ വിമർശനം. ബി.ജെ.പിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭത്തിൽ കോൺഗ്രസ് അണികളെ വിട്ടു കൊടുത്തെന്ന് ആരോപണം. കോൺഗ്രസ് പ്രവർത്തിക്കുന്നത് കാര്യങ്ങൾ തിരിച്ചറിയാതെ എന്നും പിണറായി.


8. ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടികൾ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട ആണെന്ന വെളിപ്പെടുത്തലിൽ വിശദീകരണവുമായി പി.എസ് ശ്രീധരൻ പിള്ള. ശബ്ദരേഖ പുറത്തുവിട്ടത്, സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തോടുള്ള വെല്ലുവിളി. യുവമോർച്ചയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ലൈവായി കൊടുത്ത പരിപാടിയിലെ പ്രസംഗത്തിന്റെ ഓഡിയോ എന്ന നിലയിൽ ഇന്ന് പുറത്തു വിട്ടത് ശരിയല്ല. വിഷയം പാർട്ടിതലത്തിൽ ചർച്ച ചെയ്യപ്പെടട്ടേ എന്നും ശ്രീധരൻ പിള്ള പറഞ്ഞു