കൊച്ചി: പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ കിറ്റെക്‌സ് ഗാർമെന്റ്സിന്റെ മൊത്ത വരുമാനം 20 ശതമാനമായി ഉയർന്ന് 181 കോടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 151 കോടിയായിരുന്നു മൊത്ത വരുമാനം. ഇതോടൊപ്പം അറ്റാദായത്തിൽ 8.38 ശതമാനം വളർച്ചയോടെ 26.5 കോടിയിലെത്തി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 24.12 കോടിയായിരുന്നു.
കമ്പനിയുടെ പ്രതി ഓഹരി 3.93 രൂപയായി വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 3.63 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. കമ്പനി അർദ്ധ വർഷം പിന്നിടുമ്പോൾ മൊത്ത വരുമാനം 11.1 ശതമാനമായി ഉയർന്ന് 313 കോടിയിലെത്തി. കഴിഞ്ഞ അർദ്ധ വർഷം ഇതേ കാലയളവിൽ 282 കോടിയായിരുന്നു.
പ്രതീക്ഷയ്ക്കൊത്ത വളർച്ച
രണ്ടാം പാദത്തിലെ വളർച്ച ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അനുകൂലമാണ്. അനുകൂലമായ ഫലം കൈവരിക്കാൻ സാധിച്ചതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്ന് കിറ്റെക്‌സ് എം.ഡിയും സി.ഇ.ഒ യുമായ സാബു. എം ജേക്കബ് പറഞ്ഞു.