girls

നാഗ്പൂർ: സുഹൃത്തിനൊപ്പം യാത്ര ചെയ്ത 19കാരിയെ രണ്ടുപേർ ചേർന്ന് കൂട്ടമാനഭംഗം ചെയ്തു. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് പെൺകുട്ടിയെ ഇരുവരും ചേർന്ന് മാനഭംഗം ചെയ്തത്. മഹാരാഷ്ട്രയിലെ ജബൽപൂർ ഹൈവേയിൽ വെള്ളിയാഴ്ച്ച വൈകിട്ട് 8.30നാണ് സംഭവം നടന്നത്. സംഭവത്തിൽ നാഗ്പൂർ ഹണ്ടകേശ്വർ സ്വദേശികളായ അനിൽ തെറ്റെ, സുഹൃത്ത് ബാബ ഭഗത്ത് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

ഹൈവേയിൽ വെച്ച് പെൺകുട്ടിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം നടഞ്ഞു നിർത്തിയ പ്രതികളിൽ ഒരാൾ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ സുഹൃത്തിനെ ഇരുവരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തെതുടർന്ന് സുഹൃത്ത് ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ ചേർന്ന് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി ധാബ ഹൈവേയിലെത്തി പൊലീസിനെ ബന്ധപ്പെട്ട് പരാതി നൽകുകയായിരുന്നു.