lion

ജക്കാർത്ത: 189 പേരുടെ മരണത്തിനിടയാക്കിയ ഇന്തോനേഷ്യൻ വിമാനമായ ലയൺ എയറിനെ അപകടത്തിലേക്ക് തള്ളിവിട്ടത് വിമാനത്തിന്റെ വായുവിലെ ഗതിവേഗം അറിയിക്കുന്ന 'എയർസ്പീഡ് ഇൻഡിക്കേറ്ററി"നുണ്ടായ തകരാണെന്ന് സ്ഥിരീകരിച്ചു. വിമാനത്തത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെയാണ് അപകടകാരണം വ്യക്തമായത്. വിമാനം ജക്കാർത്തയിൽ നിന്ന് ഉയർന്നു പൊങ്ങിയതുമുതൽ വേഗത ക്രമരഹിതമായിരുന്നെന്നാണ് കണ്ടെത്തൽ.

ലയൺ എയറിന്റെ നാലു വിമാനങ്ങൾക്കും സമാനമായ പ്രശ്നമുണ്ടെന്നും പരിശോധനയിൽ വ്യക്തമായി.

വിമാനത്തിന്റെ നിർമ്മാതാക്കളായ ബോയിംഗും അമേരിക്കൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്ടി ബോർഡും ഇതു സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അറിയിച്ചു.