കൊച്ചി:കേരളത്തിലെ മുഴുവൻ മാദ്ധ്യമ സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിൽ (ജി.കെ.എസ്.യു.) നാലു കോടിയിലേറെ രൂപയുടെ സമ്മാനങ്ങൾ. നവംബർ 15 മുതൽ ഡിസംബർ 16 വരെയാണ് ഷോപ്പിങ് ഉത്സവം. കല്യാൺ ജൂവലേഴ്‌സ് സ്‌പോൺസർ ചെയ്യുന്ന ഒരു കോടി രൂപയുടെ ഫ്‌ളാറ്റാണ് ബമ്പർ സമ്മാനം.
ജി.കെ.എസ്.യു.വിൽ പങ്കെടുക്കുന്ന എല്ലാവർക്കും കല്യാൺ ജൂവലേഴ്‌സിൽ നിന്ന് 1,000 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചർ ലഭിക്കും. കല്യാൺ ജൂവലേഴ്‌സിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ സ്വർണവജ്രാഭരണങ്ങൾ വാങ്ങുമ്പോൾ ഈ വൗച്ചർ ഉപയോഗിക്കാം. ലീവർ ആയുഷ് സഹീ ആയുർവേദ നൽകുന്ന 1,000 രൂപയുടെ വീതമുള്ള ഗിഫ്റ്റ് ഹാംപറുകൾ, കിറ്റെക്‌സ് നൽകുന്ന ബാക്ക് പായ്ക്ക് ബാഗുകൾ, കാഫിന്റെ ഇലക്ട്രിക് ചിമ്മിനി, വണ്ടർല അമ്യൂസ്‌മെന്റ് പാർക്ക് സന്ദർശിക്കാനുള്ള എൻട്രി പാസുകൾ എന്നിവയാണ് മറ്റു സമ്മാനങ്ങൾ. ബിസ്മി, ക്യു.ആർ.എസ്, പിട്ടാപ്പിള്ളിൽ, ജോസ് ആലുക്കാസ് എന്നിവിടങ്ങളിൽ നിന്ന് 2,000 രൂപയുടെ വീതമുള്ള ഡിസ്‌കൗണ്ട് വൗച്ചറുകളും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്പെടുന്നവർക്ക് ലഭിക്കും. 1,750 രൂപ വീതമുള്ള ഡിസ്‌കൗണ്ട് വൗച്ചറുകൾ മൊബൈൽ കിംഗ് സ്‌പോൺസർ ചെയ്തിട്ടുണ്ട്. ദിവസം തോറുമുള്ള സമ്മാനങ്ങൾ, ആഴ്ചകൾ തോറുമുള്ള മെഗാ സമ്മാനങ്ങൾ എന്നിവയുമുണ്ടാകും.
കേരളത്തിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ആയിരം രൂപയോ അതിൽ കൂടുതലോ ചെലവഴിച്ച് സാധനങ്ങൾ വാങ്ങുന്നവർക്കാണ് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കാണ് ജി.കെ.എസ്.യു.വിന്റെ റോഡ് ഷോ പാർട്ട്ണർ.
സമ്മാനം ലഭിക്കാൻ
ജി.എസ്.ടി പ്രകാരമുള്ള ബില്ലിന്റെ ചിത്രം മൊബൈലിലെടുത്ത് ജി.കെ.എസ്.യു.വിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കണം. തുടർനടപടികൾ മറുപടി സന്ദേശമായി ലഭിക്കും. സമ്മാനങ്ങൾക്ക് പുറമെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളും ബ്രാൻഡുകളും ജി.കെ.എസ്.യു. കാലയളവിൽ ആകർഷകമായ ഓഫറുകളും പ്രഖ്യാപിക്കും.
മാദ്ധ്യങ്ങൾ കൈകോർക്കുന്നു
അച്ചടിദൃശ്യശ്രാവ്യനവ മാധ്യമങ്ങളെല്ലാം കൈകോർക്കുന്നതാണ് ജി.കെ.എസ്.യു.ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മാദ്ധ്യമങ്ങൾ ഒരുമിച്ചുചേർന്ന് ഷോപ്പിംഗ് ഉത്സവം സംഘടിപ്പിക്കുന്നത്.
പ്രളയം തളർത്തിയ കേരളത്തിലെ വാണിജ്യ മേഖലയ്ക്ക് ഉണർവേകുകയും ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങൾ ഒരുക്കുകയുമാണ് ലക്ഷ്യം