ആലപ്പുഴ ; ശബരിമലയുടെ പേരിൽ സംസ്ഥാനത്തു വർഗീയ കലാപം സൃഷ്ടിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും ആസൂത്രിത ശ്രമം നടത്തുന്നതിന്റെ തെളിവാണ് പി.എസ്.ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലെന്ന് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കേരളം അതീവ ജാഗ്രതയോടെ നിൽക്കേണ്ട സമയമാണിത്. വടക്കേ ഇന്ത്യയെപ്പോലെ കേരളത്തെയും കലാപഭൂമിയാക്കാനുള്ള സംഘപരിവാർ ശ്രമത്തെ അനുവദിച്ചുകൊടുക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാനത്തെ അനുവദിക്കില്ലെന്നു വെല്ലുവിളിക്കുകയാണ്. ഇവരെപ്പോലുള്ളവരെ നിയമത്തിന്റെ മുന്നിലെത്തിക്കുകയും ഒറ്റപ്പെടുത്തുകയും വേണമെന്നും തോമസ് ഐസക് പറഞ്ഞു.