bjp-and-cpim

ശബരിമല: ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ വേണ്ടി ക്രിമിനൽ ഗൂഡാലോചന നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്രർ ചെയ്യണമെന്ന് വി.ടി ബൽറാം എം.എൽ.എ പറഞ്ഞു. ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ വേണ്ടി ബി.ജെ.പിയുടെ നേതൃത്വത്തിൽ ക്രിമിനൽ ഗൂഡാലോചന നടന്നു എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും ബൽറാം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.

ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത് പോലെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനൽ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി തയ്യാറാവേണ്ടതെന്നും ബൽറാം ആവശ്യപ്പെട്ടു. സംഘ പരിവാർ നേതാക്കൾക്കെതിരെയാകുമ്പോൾ പതിവായി കാണാറുള്ളത് പോലെ കേവലം കേസ് രജിസ്റ്റർ ചെയ്യലിൽ ഒതുങ്ങുമോ അതോ അതിന്റെ തുടർ നടപടികൾ ഉണ്ടാകുമോ എന്നത് കൂടിയാണ് കേരളം ഉറ്റുനോക്കുന്നത്- ബൽറാം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം