ലക്നൗ: ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ലക്നൗവിൽ നടക്കും. രാത്രി 7 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാൽ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര സ്വന്തമാക്കാം. നേരത്തേ വിൻഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ ഇന്ത്യ സ്വന്തമാക്കായിരുന്നു.
നോട്ട് ദ പോയിന്റ്
കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഭുവനേശ്വർ കുമാർ ഇന്ന് ഇന്ത്യൻ നിരയിൽ തിരിച്ചെത്തിയേക്കും. അങ്ങനെ വന്നാൽ ഉമേഷ് യാദവ് പുറത്തിരിക്കേണ്ടി വരും.
വിൻഡീസ് ടീമിൽ ദിനേഷ് രാംദിന് പകരം നിക്കോളാസ് പൂരൻ ഇടം നേടിയേക്കും.
സ്റ്രാർ സ്പോർട്സ് ചാനലുകളിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ട്.