mizoram-speaker-resigns

ഐസ്വാൾ: മിസോറാം സ്പീക്കർ സ്ഥാനം രാജി വച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഹിഫേയി ബി.ജെ.പിയിൽ ചേർന്നു. സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. നവംബർ മാസം 28ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ ഹിഫേയിയുടെ പേരില്ലായിരുന്നു.

ഏഴ് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഹിഫേയ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി സ്പിക്കറായ ലാൽറിനോമക്ക് രാജി സമർപ്പിച്ച ശേഷം കോൺഗ്രസ് ഭവനിലെത്തി പാർട്ടി അംഗത്വവും രാജി വയ്ക്കുകയായിരുന്നു. 40 അംഗ മിസോറാം മന്ത്രി സഭയിൽ നിന്ന് രാജി വയ്ക്കുന്ന അഞ്ചാമത്തെ കോൺഗ്രസ് എം.എൽ.എ ആണ് ഹിഫേയ്. നിലവിൽ സഭയിൽ 34 അംഗങ്ങളും കോൺഗ്രസിൽ നിന്നാണ്.

ബി.ജെ.പിയിൽ ഹിഫേയ് അംഗത്വം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തിറങ്ങിയതോടെയാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നതിന് സ്ഥിരീകരണമായത്. ബി.ജെ.പി ശക്തമാക്കാനാണ് മുതിർന്ന നേതാവി കൂടിയായ ഹിഫേയ് പാർട്ടിയിൽ ചേർന്നതെന്ന് ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.