bekal-fort

വടക്കേയറ്റത്തെ ജില്ലയായ കാസർകോട് . ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന കാസർകോടിന്റെ മണ്ണിലൂടെ സഞ്ചരിക്കാം.

അതിരുകൾ
വടക്ക് :ദക്ഷി കാനറ ജില്ല (കർണാടകം)
തെക്ക് : കണ്ണൂർ
കിഴക്ക് : പശ്ചിമഘട്ടം
പടിഞ്ഞാറ് : അറബിക്കടൽ

രൂപീകരണം
1984 മേയ് 24ന് ജില്ല രൂപീകൃതമായി. അതുവരെ കണ്ണൂരിന്റെ ഭാഗമായിരുന്നു.

പേര് വന്ന വഴി
കന്നഡ വാക്കായ കുസിരകൂടിൽ നിന്നാണ് കാസർകോട് എന്ന പേര് വന്നതെന്ന് കാഞ്ഞിരക്കൂട്ടം എന്നാണ് ഈ വാക്കിന്റെ അർത്ഥം. കസാര (കുളം) ക്രോദ (നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ സംസ്‌കൃത വാക്കുകളിൽ നിന്നാണ് ഈ പേരുണ്ടായതെന്നും കരുതപ്പെടുന്നു.

ഭാഷാ വൈവിധ്യം
സപ്ത ഭാഷാസംഗമ ഭൂമിയാണ് കാസർകോട്. ഇവിടത്തെ മലയാളത്തിന് തന്നെ പ്രത്യേക തനിമയും രീതിയുമാണ് . മറ്റു ജില്ലക്കാർക്ക് പെട്ടെന്ന് മനസിലായെന്നുവരില്ല കന്നഡ, തുളു, ബ്യാരി, കൊങ്കിണി, ഉറുദു, മറാത്തി മുതലായ ഭാഷകളും ഇവിടെ സംസാരിക്കുന്നു.

ബ്യാരി
ലിപിയില്ലാത്ത കേരള കർണ്ണാടക അതിർത്തിയിലെ ഭാഷ. ബ്യാരി എന്ന ജനതയുടെ ഭാഷ. തുളുവിനോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ഭാഷ ഏകദേശം 15 ലക്ഷത്തോളം ആൾക്കാർ സംസാരിക്കുന്നു. ബ്യാരി സാഹിത്യ അക്കാദമി മാംഗ്ളൂരിലാണ്. ഈ ഭാഷയിലെ ഗ്രന്ഥങ്ങൾ കന്നഡ ലിപി ഉപയോഗിച്ചാണ് എഴുതുന്നത് . ഈ ഭാഷയിലെ ആദ്യത്തെ ചലച്ചിത്രമായിരുന്നു ബ്യാരി 2011 ൽ ദേശീയ പുരസ്‌കാരം ലഭിച്ച ഇത് സംവിധാനം ചെയ്തത് മലയാളിയായ കെ.പി സുവീരൻ ആണ്.

ഭരണ സംവിധാനം
താലൂക്കുകൾ: 4 (മഞ്ചേശ്വരം, കാസർകോട്, ഹോസ്ദുർഗ്, വെള്ളരിക്കുണ്ട്)
മുനിസിപ്പാലിറ്റികൾ: 3 (കാസർകോട്, നീലേശ്വരം, കാഞ്ഞങ്ങാട്)
പഞ്ചായത്തുകൾ: 38
ആസ്ഥാനം: കാസർകോട്

നിയമസഭാ മണ്ഡലങ്ങൾ
4 എണ്ണം: മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ


പ്രധാന സ്ഥലങ്ങൾ, സവിശേഷതകൾ

റാണിപുരം
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തിന്റെ പഴയപേരാണ് മഠത്തുമല. മലകയറ്റം ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഇടമാണിത് പ്രകൃതി സൗന്ദര്യമുള്ള ഇവിടം പക്ഷിനിരീക്ഷകർക്കും അനയോജ്യമാണ്. ആന, പുള്ളിപ്പുലി എന്നിവ ഇവിടെയുണ്ട്.

നീലേശ്വരം
കാസർകോടിന്റെ സംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നു. കോലത്തിരി രാജകുടുംബത്തിലെ നീലേശ്വര രാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന നീലേശ്വരം , നീലക്ഠേശ്വരം എന്നപേര് ലോപിച്ചുണ്ടായതാണെന്ന് കരുതപ്പെടുന്നു. ശിവന്റെ നാട് എന്നാണ് ഇതിന്റെ അർത്ഥം.

മല്ലികാർജ്ജുന ക്ഷേത്രം
കാസർകോടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഇവിടത്തെ പ്രതിഷ്ഠ ശിവൻ ആ്. ഇവിടത്തെ ഉത്സവം, യക്ഷഗാനം എന്നിവ പ്രശസ്തമാണ്.

നിത്യാനന്ദാശ്രമം
സ്വാമി നിത്യാനന്ദ സ്ഥാപിച്ച ആശ്രമം ഹോസ്ദുർഗ് കോട്ടയ്ക്കടുത്താിത് 45 ഗുഹകളാണിവിടെ.


ആനന്ദാശ്രമം
1939 ൽ സ്വാമി രാംദാസ് പണി കഴിയിപ്പിച്ച ഈ ആശ്രമം അന്താരാഷ്ട്ര പ്രശസ്തി നേടിയതാണ് പ്രകൃതിസൗന്ദര്യം തുളുമ്പുന്ന സ്ഥലം.

മാലോം
കേരളത്തിന്റെ കൂർഗ് എന്നറിയപ്പെടുന്ന മലയോരപട്ടണം. മലകളുടെ ലോകം ആണ് മാലോം ആയി മാറിയത്.


മാലിക് ദിനാർ മസ്ജിദ്
മാലിക് ഇബിൻ ദിനാർ മസ്ജിദ് പ്രശസ്തമായ മുസ്‌ളിം മതകേന്ദ്രമാണ്. മാലിക് ദിനാർ എ.ഡി 642 ൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇവിടത്തെ ഉറൂസ് പ്രശസ്തമാണ്.

കോട്ടകളുടെ നാട്
നിരവധി കോട്ടകൾ ഇവിടെയുണ്ട്. അവയിൽ ചിലത്.

ബേക്കൽകോട്ട
കേരളത്തിലെ ഏറ്റവും വലിയ കോട്ട 35 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇത് അറബിക്കടലിന്റെ തീരത്താണ്. ശിവപ്പ നായിക് ആണിത് നിർമ്മിച്ചത്. ചെങ്കല്ലുകൊണ്ടാണ് നിർമ്മാണം. നിരീക്ഷണ ഗോപുരങ്ങൾ, തുരങ്കങ്ങൾ എന്നിവയുണ്ട്.

ചന്ദ്രഗിരിക്കോട്ട
ഏഴ് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ബിദനൂരിലെ ശിവപ്പ നായിക് ആണ് നിർമ്മിച്ചത് . ചന്ദ്രഗിരി പുഴയുടെ തീരത്താണിത്.

ഹോസ്ദുർഗ് കോട്ട
കാഞ്ഞങ്ങാട് കോട്ട എന്നും വിളിക്കുന്നു. വൃത്താകൃതിയിലാണ് കൊത്തളങ്ങൾ. ഇലക്കരിവംശത്തിലെ സോമശേഖര നായികാണ് നിർമ്മിച്ചത്. 26 ഏക്കറുള്ള ഈ കോട്ടയിൽ ഇപ്പോൾ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നു.

അനന്തപുരം തടാകക്ഷേത്രം
കേരളത്തിലെ ഏക തടാകക്ഷേത്രം തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കരുതപ്പെടുന്നു കടുശർക്കര യോഗം എന്ന പുരാതന ശൈലിയിലാണ് വിഗ്രഹ നിർമ്മാണം. ഈ തടാകത്തിലെ മുതല ബബിയ എന്ന പേരിൽ അറിയപ്പെടുന്നു. നിവേദ്യം മാത്രം ഭക്ഷിക്കുന്ന ഇതിന്റെ ചരിത്രം അത്ഭുതകരമാണ്.