astro

മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സ്ഥാനക്കയറ്റമുണ്ടാകും. തടസങ്ങൾ മാറും. പ്രവർത്തന വിജയം.


ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യും ആത്മാഭിമാനം വർദ്ധിക്കും സുതാര്യതയുള്ള ശൈലി സ്വീകരിക്കും.


മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മേലധികാരിയുടെ പ്രതിനിധി ആകും. ആരോപണങ്ങൾ ഒഴിവാകും സർവകാര്യ വിജയം.


കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ചെലവിനങ്ങളിൽ നിയന്ത്രണം. തൃപ്തിയുള്ള നിലപാട് സ്വീകരിക്കും അദ്ധ്വാനത്തിന് അനുഭവഫലം.


ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉദ്യോഗത്തിൽ പുനർനിയമനം. ശ്രമകരമായ പ്രവർത്തനങ്ങൾ. ലക്ഷ്യപ്രാപ്തി നേടും.


കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സ്വയം പര്യാപ്തത കൈവരിക്കും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. ആശ്വാസമനുഭവപ്പെടും.


തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)

വിരോധികൾ ലോഹ്യത്തിലാകും. പരീക്ഷയിൽ വിജയം. സുപ്രധാന തീരുമാനമെടുക്കും.


വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
തൊഴിൽ പരോഗതി. ക്രമാനുഗതമായ വളർച്ച സാമ്പത്തികസ്ഥിതി മെച്ചപ്പെടും.


ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

രോഗപീഡകളിൽനിന്നു മോചനം. മാതാപിതാക്കളുടെ അനുഗ്രഹം കാര്യവിജയം.


മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
അനുകൂല സാഹചര്യം. കാര്യങ്ങളിൽ നിന്നും വ്യതിചലിക്കരുത്. വിട്ടുവീഴ്ചാമനോഭാവം.


കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)

അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. സമ്മർദ്ദം വർദ്ധിക്കും ക്ഷമിക്കാനുള്ള കഴിവ് വിജയിക്കും.


മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സർവാദരങ്ങൾക്കും അവസരം അവസരോചിതമായ പ്രവർത്തനം. ലക്ഷ്യങ്ങൾ കൈവരിക്കും.