ആപ്പിൾ, ഓറഞ്ച്, മുസമ്ബി, പേരയ്ക്ക, നെല്ലിക്ക, ഞാവൽ പഴുക്കുന്നതിനു മുൻപുള്ള പപ്പായ ഇവ മിതമായി പ്രമേഹരോഗിക്ക് കഴിക്കാം. പഴങ്ങൾ പ്രധാന ഭക്ഷത്തോടൊപ്പം കഴിക്കരുത്.
ഉഴുന്ന്, മുതിര, കടല, തുവര, ചെറുപയർ, വൻപയർ തുടങ്ങിയ പയർവിഭവങ്ങളിൽനിന്ന് ആവശ്യമായ മാംസ്യം ലഭിക്കും. ഇവ ഒരെണ്ണം നിത്യഭക്ഷണത്തിൽപ്പെടുത്താം. ശരീരഭാരത്തിനനുസരിച്ച് കഴിക്കേണ്ട അളവ് ഡോക്ടറുടെ നിർദ്ദേശ പ്രകാരം ക്രമപ്പെടുത്തുക.
പച്ചക്കറികളും മുരിങ്ങയില, ചീരയില, ഉലുവാച്ചീര, സാമ്ബാർചീര, പൊന്നാരിവീരൻ ചീര തുടങ്ങിയവ നിർബന്ധമായും കഴിക്കണം. വാഴക്കൂമ്പ് , പിണ്ട, കോവയ്ക്ക, വെള്ളരിക്ക, പാവയ്ക്ക, മത്തൻ, പയറ്, തക്കാളി, മുരിങ്ങയ്ക്ക, പടവലങ്ങ ഇവയും ഭക്ഷണത്തിൽപ്പെടുത്താം.