judges

കൊച്ചി : ഹൈക്കോടതിയിൽ പുതിയ നാല് ജഡ്‌ജിമാർ ചുമതലയേറ്റു. ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് ടി.വി. അനിൽ കുമാർ, ജസ്റ്റിസ് എൻ. അനിൽ കുമാർ എന്നിവരാണ് ഇന്നലെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്.

ഒക്ടോബർ 11 നാണ് നാലുപേരെയും ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാരിന് നൽകിയത്. ഇതനുസരിച്ച് നവംബർ ഒന്നിന് ഉത്തരവിറങ്ങിയിരുന്നു.