shikhar-dhawan

ന്യൂഡൽഹി:ഇന്ത്യൻ സൂപ്പർ ഓപ്പണർ ശിഖർ ധവാൻ ഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്ന് ഡൽഹി ഡെയർ ഡെവിൾസിലേക്ക് കൂടുമാറി. ധവാന് പകരം വിജയ ശങ്കർ, ഷഹബാസ് നദിം, അഭിഷേക് ശർമ എന്നിവരെ ഡെയർ ഡെവിൾസ് സൺറൈസേഴ്സിന് കൈമാറിയിട്ടുണ്ട്. പ്രതിഫലക്കാര്യത്തിൽ സൺറൈസേഴ്സിന്റെ മാനേ്മെന്റുമായി ധവാന സ്വരച്ചേർച്ചയിൽ അല്ലെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2013 മുതൽ സൺറൈസേഴ്സിന്റെ താരമായിരുന്ന ധവാൻ അവർക്കായി 91 ഇന്നിംഗ്സുകളിൽ നിന്നായി 2768 റൺസ് നേടിയിട്ടുണ്ട്. 2018ൽ വാർണറെയും ഭുവനേശ്വറിനെയും നിലനിറുത്തിയ സൺറൈസേഴ്സ് 5.2കോടിരൂപയ്ക്ക് റൈറ്ര് ടു മാച്ച് കാർഡിലൂടെയാണ് (ആർ.ടി.എം) വീണ്ടും ധവാനെ ടീമിലെത്തിച്ചത്.

ഡൽഹി സ്വദേശിയായ ധവാൻ 2008ലെ പ്രഥമ സണിൽ ഡെയർഡെവിൾസിലൂടെയാണ് ഐ.പി.എൽ കരിയർ തുടങ്ങുന്നത്. മുംബയ് ഇന്ത്യൻസ്, ഡെക്കാൻ ചാർജേഴ്സ് എന്നീ ഐ.പി.എൽ ടീമുകളിലും ധവാൻ അംഗമായിരുന്നു.